മൂവന്തി കള്ളും മോന്തി (കാട്ടുമാക്കാൻ )
This page was generated on May 12, 2024, 12:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷൈൻ
ഗാനരചനസജീവ് നാവകം
ഗായകര്‍ജയരാജ് വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2016 12:25:50.

മൂവന്തി കള്ളും മോന്തി എരിപിരി കൊള്ളണ നേരത്തു്
കളിവാക്കാൽ ഒളികണ്ണിട്ടെൻ കരളിലിരിക്കണതാരാണു്...
മൂവന്തി കള്ളും മോന്തി എരിപിരി കൊള്ളണ നേരത്തു്
കളിവാക്കാൽ ഒളികണ്ണിട്ടെൻ കരളിലിരിക്കണതാരാണു്....
കറി വെയ്ക്കണ ഓമനയോ...കലിതുള്ളും ശാരദയോ...(2)
കരിമീൻ കറി കപ്പ കലർത്തി കുത്തിയിളക്കണ നേരത്തു്
ഉപ്പൻ മിഴി പൂണ്ടാ രൂപം ഒപ്പിയെടുക്കണു് കൊതിയന്മാർ
കരിമീൻ കറി കപ്പ കലർത്തി കുത്തിയിളക്കണ നേരത്തു്
ഉപ്പൻ മിഴി പൂണ്ടാ രൂപം ഒപ്പിയെടുക്കണു് കൊതിയന്മാർ...
മൂവന്തി കള്ളും മോന്തി എരിപിരി കൊള്ളണ നേരത്തു്
കളിവാക്കാൽ ഒളികണ്ണിട്ടെൻ കരളിലിരിക്കണതാരാണു്...

നെല കൂടിയ പെണ്ണു് ചതിയ്ക്കും...വിലകൂടിയ മണ്ണു് ചതിയ്ക്കും
നെല കൂടിയ പെണ്ണു് ചതിയ്ക്കും...വിലകൂടിയ മണ്ണു് ചതിയ്ക്കും...
കൊല ചെത്തണ തെങ്ങു ചതിയ്ക്കില്ലെന്നു പറഞ്ഞതു നേരാണേ...(2)
വില കൂടിയ കള്ളു നിർത്തി കുടിയന്മാർക്കെന്തു ചതുര്‍ഥി
വില കൂടിയ കള്ളു നിർത്തി കുടിയന്മാർക്കെന്തു ചതുര്‍ഥി...
നിലനിൽക്കണമെങ്കിൽ തെങ്ങിൻ കള്ളു കുടിയ്ക്കണമെന്നായി...(2)
മൂവന്തി കള്ളും മോന്തി എരിപിരി കൊള്ളണ നേരത്തു്
കളിവാക്കാൽ ഒളികണ്ണിട്ടെൻ കരളിലിരിക്കണതാരാണു്...

വമ്പന്മാർ ഒന്നു മടിക്കും..ഗതികെട്ടാൽ വന്നു കുടിയ്ക്കും
വമ്പന്മാർ ഒന്നു മടിക്കും..ഗതികെട്ടാൽ വന്നു കുടിയ്ക്കും...
രണ്ടെണ്ണം ചെന്നുകഴിഞ്ഞാൽ എല്ലാരും തറയാണന്നേ...(2)
തല മുണ്ടാൽ മൂടി മറയ്ക്കും...മിണ്ടാതെയിരുന്നു കുടിയ്ക്കും
തല മുണ്ടാൽ മൂടി മറയ്ക്കും...മിണ്ടാതെയിരുന്നു കുടിയ്ക്കും...
മധു തലയിൽ ചെന്നു പിടിച്ചാൽ മുണ്ടില്ലാതെ മടങ്ങുന്നേ..
മധു തലയിൽ ചെന്നു പിടിച്ചാൽ മുണ്ടില്ലാതെ മടങ്ങുന്നേ....
(മൂവന്തി കള്ളും മോന്തി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts