മഞ്ഞോര്‍മ്മകള്‍ (പിക്കറ്റ് 43 )
This page was generated on May 22, 2024, 11:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരതീഷ് വേഗ
ഗാനരചനരാജീവ് നായര്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2015 12:13:26.
മഞ്ഞോര്‍മ്മകള്‍ ജലമൌനമായ്
പെയ്യാതെ പോയ്‌ മറഞ്ഞു
ആരാരെ നീരൂട്ടാന്‍ വിണ്‍ഗംഗ പാഞ്ഞൊഴുകി
നീഹാരം പൊള്ളുന്ന നാള്‍വഴിയില്‍
വനശൈല വീണേ ശ്രുതി മീട്ടൂ
കുളിര്‍വാനമേ മിടിപ്പാട്ടുമായ്‌ കൂടെ നീയില്ലേ
(മഞ്ഞോര്‍മ്മകള്‍...)

എകാന്തമീ നിഴല്‍ വീഥികള്‍
വിധിയോര്‍ത്തു വിങ്ങുമ്പോള്‍
പായും മായാ ദ്രുതമേഘം
പതിവായ്‌ സ്നേഹം നേരുമ്പോള്‍
രാവാകെ മിഴിനീരില്‍ മൂടി
(മഞ്ഞോര്‍മ്മകള്‍...)

ശോകാര്‍ദ്രമീ ഹിമശാഖികള്‍
കഥ ചൊല്ലി വീഴുമ്പോള്‍
ആരോ പൂവിന്‍ കാതോരം
സന്ധ്യാഗീതം മൂളുമ്പോള്‍
ആത്മാവിന്‍ മൃദുഗീതം പാടി ഞാന്‍
(മഞ്ഞോര്‍മ്മകള്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts