പൊന്നിൻ കിലുക്കം (ആമയും മുയലും )
This page was generated on May 13, 2024, 11:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവിനു ശ്രീലകം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 04:47:29.

പൊന്നിൻ കിലുകിലുക്കം നെഞ്ചിൽ തുടി മുഴക്കി
തിത്തന്നം തെയ്യന്നം നാടുണർന്നേ...
പങ്കജാക്ഷൻ കടൽവർണ്ണൻ ലംബോദരൻ കുംഭകർണ്ണൻ
ലംബോദരൻ കുംഭകർണ്ണൻ....

വീര വിരാട കുമാര വിഭോ ചാരുതരഗുണ സാഗരഭോ
മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ
ജയജയ ഭൂമികാരുണ്യാ വന്നീടുക
ചാരത്തിഹ പാരില്‍ തവ നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും...
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും.....

തഞ്ചാവൂർ പട്ടു പുതച്ചു് താംബൂലം വെച്ചു വണങ്ങി
അമ്പോറ്റി തേവർക്കിന്നാണാറാട്ടു്...
കൈയ്യെത്തും ദൂരത്തല്ലേ പൊൻപണം പൂക്കും പാടം
പൊല്ലാപ്പിന്നില്ലാതാകും പൊടിപൂരം
തൊടുകറി അമ്പത്തൊന്നു നിരത്തിയ സദ്യയുമുണ്ടേ
കീശ നിറഞ്ഞു തുളുമ്പിയ കാശിനൊരാരാവാരം
പൂവാലിപ്പശുവിനു പൂണാരം
പട്ടുകുപ്പായമണിഞ്ഞു് നാട്ടാരു്....
പങ്കജാക്ഷൻ കടൽവർണ്ണൻ ലംബോദരൻ കുംഭകർണ്ണൻ
ലംബോദരൻ.........

ആകാശ കൂരക്കീഴിൽ ആമാടപെട്ടി തുറന്നു
കല്യാണിപ്പുഴയ്ക്കിന്നു നീരാട്ടു്..
തേവാരക്കാവിൽ സൂര്യൻ മൂവന്തി ചന്തം കൊണ്ടേ
ചിന്തൂരം ചാർത്തുന്ന രാപ്പൂരം..
ആനയ്ക്കുണ്ടൊരു സ്വർണ്ണംപൂശിയ നെറ്റിപ്പട്ടം
കൊഴിപ്പൂവൻ നല്ലീച്ചിറകിൽ താരാഹാരം
ഏയ്‌ ആഴി തോഴീ കൈവീശു്...
ആമ ജയിച്ചേ മുയൽ തോറ്റേ...
പൊന്നിൻ കിലുകിലുക്കം നെഞ്ചിൽ തുടി മുഴക്കി
തിത്തന്നം തെയ്യന്നം നാടുണർന്നേ...
തന്തന്നാനാ തിന നാനാ
തന്തന്നാനാ തിന നാനാ..
തന്തന്നാനാ തിന നാനാ...
തനന്നാ നാനാ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts