പൊന്നിൻ പൂത്താലി (നക്ഷത്രങ്ങള്‍ )
This page was generated on May 17, 2024, 11:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവിജയൻ കടനാട്
ഗായകര്‍വര്‍ഷ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2015 17:10:22.

പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണു് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു പഞ്ചവർണ്ണത്തത്ത
തത്തേ നിന്റെ ചിത്തത്തിലെ തങ്ക സ്വപ്നമെന്താണു്
നീ കാത്തു് കാത്തു് കാണാൻ കൊതിക്കണ മാരനാരാണു്
നിന്റെ മാരനാരാണു്....
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണു് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു പഞ്ചവർണ്ണത്തത്ത...

മഞ്ഞണിക്കൊമ്പിലെ കുഞ്ഞിളംകൂട്ടിലെ പൂവാലൻ കിളി
മുറുക്കിചുവന്ന ചുണ്ടിലെ മൂളിപ്പാട്ടിലെന്താണു്...
പ്രണയസ്വപ്നങ്ങൾ ഉറങ്ങും കണ്ണിലെ കഥകളെന്താണു്
പറയുവാൻ നീ കൊതിച്ചു നിൽക്കണ മൊഴികളെന്താണു്
മഞ്ഞൾ തേച്ചു കുളിച്ച വാനിൽ വർണ്ണചിറകുവീശി
പുഞ്ച കതിർമണി കൊയ്യാൻ മറന്നും തേടുന്നതാരെയാണു്
നീ തേടുന്നതാരെയാണു്....
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണു് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു പഞ്ചവർണ്ണത്തത്ത...

കൂട്ടിനുമറ്റാരുമില്ലാതെ കൂട്ടിലിരുന്നു മുഷിഞ്ഞില്ലേ
കുളിരണിരാത്രികളൊറ്റയ്ക്കിരുന്നു നീ സ്വപ്നങ്ങൾ നെയ്തില്ലേ...
മധുരമായിരം വിളമ്പിനൽകും മാധവം വന്നില്ലേ
പരിഭവത്തിൻ കുറുമ്പിനിയും മനസ്സിൽ മാഞ്ഞില്ലേ...
തമ്മിൽ ചിറകുകൾ ചേർത്തു് പുൽകി ആശകൾ കൈമാറി
ഒന്നിച്ചുറങ്ങാൻ ദൂരെ കുഞ്ഞി കൂടുകൂട്ടേണ്ടേ...
കുഞ്ഞി കൂടുകൂട്ടേണ്ടേ...

പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണു് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു പഞ്ചവർണ്ണത്തത്ത...
തത്തേ നിന്റെ ചിത്തത്തിലെ തങ്ക സ്വപ്നമെന്താണു്
നീ കാത്തു് കാത്തു് കാണാൻ കൊതിക്കണ മാരനാരാണു്
നിന്റെ മാരനാരാണു്....
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണു് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു പഞ്ചവർണ്ണത്തത്ത...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts