വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഹസീന എസ് കാനം |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ടിനി ടോം ,ജഗദീഷ് ,പ്രവീണ ,മാസ്റ്റര്‍ കൈലാസ് ,ഇന്ദ്രൻസ് ,നന്ദു ,കൊച്ചുപ്രേമൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 05 2014 14:39:31.
ഓ...ഓ...ഓ...ഓ.... നാട്ടുമാവിലും കിളികളെത്തിയോ.. കാറ്റു തട്ടിയും മൊഴികളെത്തിയോ... ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ ഓ ഓ.. നാട്ടുമാവിലും കിളികളെത്തിയോ.. കാറ്റു തട്ടിയും മൊഴികളെത്തിയോ... ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ... സ്നേഹരാഗമായ് വഴിയേ ലോലചിത്തരായ് പോരൂ വീണ്ടുമീണമായ് കനവേ ഗാനതാളമായ് കാറ്റേ... കൊന്ന പൂത്തു മഞ്ഞ ചിന്തി പൊന്നു ചാറി മണ്ണിലും മാമരങ്ങൾ പൂമരങ്ങൾ ചാമരങ്ങൾ വീശവേ പാതിപാടി മാറിനിന്ന വീണ വീണ്ടും പാടവേ താളമിട്ടു താലമേന്തി നാമുണർന്നു നാട്ടിലും ചേർന്നുപോയ ശ്രുതി മാറ്റീ നാം ചോർന്നുപോയ പുതുവഴികളിൽ വരികളിൽ...(2) കൂട്ടുചേർന്നു നാം പാടും...വിത്തുപാകി നാം കൊയ്യും കാത്തുവെച്ചതിൻ ദാഹം...ഓർത്തുവെച്ചു ഈ കാലം ഇവിടെയാണിനി കൊടിയ നോവിടവിൽ പാട്ടായ് നമ്മൾ.... നാട്ടുമാവിലും കിളികളെത്തിയോ.. കാറ്റു തട്ടിയും മൊഴികളെത്തിയോ... ഇനിയിനി ചിരികളിൽ മധുരവമുണരുമോ കാതിൽ ഓ ഓ.. കൂട്ടുവന്ന വഴി തേടും നാം നിന്നുപോയ തേൻ മിഴികളിൽ ഒലികളിൽ ഒപ്പമെത്തി നാം നേടി...കണ്ടെടുത്തു നാം ചൂടി ഇല്ല നമ്മളിൽ വേവു്...വേണ്ട നമ്മളിൽ നോവു്... ഇവിടെ പാടിയിനി പുതിയ തംബുരുവിൽ ഒന്നായി നമ്മൾ.... (നാട്ടുമാവിലും....) |