ഈ മരുഭൂമി തൻ (അവൾ വന്നതിനു ശേഷം)
This page was generated on May 15, 2024, 12:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസന്തോഷ് രാജ്
ഗാനരചനലാൽ‌സൺ കോശി
ഗായകര്‍ആതിര മുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2014 16:20:09.
ഈ മരുഭൂമി തന്‍ നടുവില്‍ ഞങ്ങള്‍
ആരുമേയില്ലാത്ത പൂക്കള്‍..(2)
പൊക്കിള്‍ക്കൊടി മുറിഞ്ഞപ്പോള്‍ എല്ലാ
ബന്ധങ്ങളും അറ്റു പോയവര്‍
(ഈ മരുഭൂമി...)

തെരുവോരമമ്മ തന്‍ മടിത്തട്ടായി
അതില്‍ തല ചായ്ച്ചു രാപ്പകല്‍ ഉറങ്ങി ഞങ്ങള്‍
അവിടെ വമിക്കുന്ന ഗന്ധമോരോന്നും
അമ്മ തന്‍ മാറിന്‍ സുഗന്ധമായ്‌
അമ്മ തന്‍ മാറിന്‍ സുഗന്ധമായ്‌
(ഈ മരുഭൂമി...)

കഞ്ഞിക്കലങ്ങള്‍ മെഴുകും നേരം
ആ കരിയാല്‍ കണ്മഷി വരച്ചു ഞങ്ങള്‍
കാടത്തമേറും കണ്മുനയില്‍ നിന്നെന്നെ
മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്
എന്നെ മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്
(ഈ മരുഭൂമി...)

എവിടെ എന്നമ്മ അമ്മിഞ്ഞപ്പാലില്‍
അച്ഛന്റെ വാത്സല്യ സ്നേഹസമ്മാനം
എവിടെ ഞാനെന്റെ വെള്ളിക്കൊലുസണി-
ഞ്ഞോടി നടക്കേണ്ട സ്വന്തഗേഹം
ഓടി നടക്കേണ്ട സ്വന്തഗേഹം
(ഈ മരുഭൂമി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts