മാവേലിക്കു ശേഷം (വെള്ളിമൂങ്ങ )
This page was generated on May 15, 2024, 2:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ടിനി ടോം ,അജു വര്‍ഗീസ്‌ ,ലേനാ കുമാർ ,സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: October 15 2014 19:23:11.
മാവേലിക്കു ശേഷം നീയേയുള്ളെന്നോരോ
മാളോരെയും തോന്നിപ്പിച്ചാല്‍ നീയേ നേതാവ്‌(2)
വായില്‍ തോന്നുമ്പോലെ വാഗ്ദാനങ്ങള്‍ നല്കി
മായാജാലം കാട്ടുന്നോരാണെന്നും ജേതാവ്‌
വേരു പിടിച്ചവരെല്ലാരും
നേരു മറച്ചവരാണല്ലോ
വോട്ടേറിയാല്‍ സീറ്റേറിയാല്‍
സ്വന്തം കാര്യം സിന്ദാബാദ്
(മാവേലിക്കു ശേഷം...)

കുക്ഷി നിറയ്ക്കാന്‍ പറ്റിയ കക്ഷി പിടിക്കാം
തനിക്ക്‌ തണലിനൊരു കോടി പിടിക്കാം
വോട്ടു പിടിക്കാന്‍ ചിരിയുടെ കൂട്ട് പിടിക്കാം
ചിരിച്ചു ചിരിച്ചു പിന്നെ കഴുത്തറക്കാം
നാലഞ്ചു പുത്തന്‍ കിട്ടാന്‍ തഞ്ചത്തില്‍ എന്തും ചെയ്യും
രാഷ്ട്രത്തെ ഈയം പൂശും രാഷ്ട്രീയക്കാരാ പിന്നെ
കൊതിച്ചു കൊതിച്ചു പറക്കും നേരം
ചത്തു കിടക്കണ കാര്‍ന്നോരെ
ചെന്നു പുകഴ്ത്തണമാവോളം
നിക്കാഹിനും പോത്തീസിനും
ആളാകുവാന്‍ നീ പോകണം
(മാവേലിക്കു ശേഷം...)

മേലു തരിപ്പ് ചടപട ചങ്കു മിടിപ്പ്‌
അടുത്തു കഴിഞ്ഞുവല്ലോ തിരഞ്ഞെടുപ്പ്‌
ആരു ഭരിക്കും നാടിനെ ആരു മുടിക്കും
തിരിച്ചും മറിച്ചുമൊരു നറുക്കെടുപ്പ്‌
വോട്ടെല്ലാം പെട്ടീല്‍ വന്നാല്‍ വോട്ടെണ്ണി പാസായെന്നാല്‍
വാഗ്ദാനം ചാക്കില്‍ കെട്ടി കാണാത്ത കോണില്‍ തള്ളി
മറച്ചു പിടിച്ചു ചിരിക്കും നീയും
തോല്ക്കുവതപ്പോഴുമാരാണ്
വോട്ടു കൊടുക്കണ ജനമാണ്
നേതാവിനും ജേതാവിനും
സ്വന്തം കാര്യം സിന്ദാബാദ്
(മാവേലിക്കു ശേഷം...)















malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts