പോ മോനേ ദിനേശാ (മൂവീ വേർഷൻ) (പെരുച്ചാഴി )
This page was generated on May 20, 2024, 5:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅറോറ
ഗാനരചനരാജീവ് നായര്‍
ഗായകര്‍ആന്ദ്രിയ ജെറമൈയ്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2014 12:40:08.
കിളി കിളി കിളി
കളി കളി കളി
അടി അടി അടി
എടി എടി എടി

കിളി കിളി കിളി കിക്കിളി കിക്കിളി
കളി കളി കളി അക്കളി തീക്കളി
അടി അടി അടി പച്ചടി വെച്ചടി
എടി എടി എടി മുത്തെടി കത്തടി

ചക്ക് ചക്ക് ചരക്കാണേ പച്ചാളം ചന്തക്കാണേ
അക്കം പക്കം ചൊല്ലാതെ അക്കച്ചി വിറ്റോളാണേ
കൊച്ചിക്കാരാ കൊത്തിപ്പാറാൻ നോക്കേണ്ടാ
വട്ടം ചാടി ഒപ്പം കൂടാൻ പോരേണ്ടാ
ഒറ്റക്കാലിൽ തുള്ളി കാര്യം കാണേണ്ടാ
ഇടി മുഴക്കി കടപുഴക്കി വാ
കാശുണ്ടോ കോളുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
ഉയിരൂണ്ടോ ഉശിരുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ

ചെണ്ടുമല്ലി മാല വാങ്ങി ചന്ത കാണും നേരം
കണ്ണിറുക്കി തമ്പിയണ്ണൻ പഞ്ഞിമിട്ടായ് തന്നെ (ചെണ്ടു)
ഞാനമ്പേ കുഴഞ്ഞേ ഇമ്പം പെരുത്തേ
തമ്പിക്കൊപ്പം പച്ചാളം കടന്നേ
രാവിലണ്ണൻ കുഴഞ്ഞേ കമ്പം മുഴുത്തേ
ഞാനെല്ലാം മറന്നേ
കൂട്ടുണ്ടോ പാട്ടുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
കൊട്ടുണ്ടോ കുഴലുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ

പട്ടുപച്ച ദാവണിയിൽ പൊത്തിവെച്ച ദേഹം
എട്ടടിപ്പൂ മെത്തമേലെ കെട്ടിവെച്ചു തായൊ (പട്ടു)
ഹേയ് ചുമ്മാ പോരല്ലേ ഉമ്മം തരാതെ
കൊത്തിക്കേറി ഒട്ടല്ലെ കുറുമ്പാ
ഞാൻ പണ്ടേ പളുങ്കാ കണ്ടാൽ കുഴമ്പാ
തൊട്ടാൽ അലമ്പാ
മിന്നുണ്ടോ മാറ്റുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
വാറ്റുണ്ടോ വീറുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ

കാശുണ്ടോ കോളുണ്ടോ ഇല്ലെങ്കിൽ
പോ മോനേ ദിനേശാ
പാട്ടുണ്ടോ കൂത്തുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ
വാറ്റുണ്ടോ വീറുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts