ഈറൻ കണ്ണിനോ (അപ്പോത്തിക്കിരി )
This page was generated on May 22, 2024, 4:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം എസ് ഷെയ്ഖ് ഇലാഹി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സുധീപ് പാലനാട് ,ഇന്ദുലേഖ വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,അഭിരാമി ,ജയസൂര്യ ,മീര നന്ദൻ ,തമ്പി ആന്റണി ,ആസിഫ് അലി ,ഇന്ദ്രൻസ് ,സീമ ജി നായർ ,ജയരാജ് വാരിയർ ,അരുൺ ചെറുകാവിൽ ,ജയൻ ചേർത്തല ,രാഘവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 08 2014 11:50:26.

ഈറൻ കണ്ണിനോ ദേവരൂപം
നീറും നെഞ്ചിനോ ശാന്തിമന്ത്രം
ഉയിരിനോ കാവൽ ധരണിയിൽ
ഉലകിനോ ശ്വാസം ധമനിയിൽ
നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം
അപ്പോത്തിക്കിരി....അപ്പോത്തിക്കിരി....

ഹൃദയമോ നിൻ തിരുനടയ്ക്കൽ കുഞ്ഞായിതാ
സദയമോ നീ കൈ തലോടും വാത്സല്യമായ്
കരലാളനം മൂടി, ജീവനെ തേടി
സിരജീവിതം ചൂടി മാനസം പാടി
വേദനിക്കും ജീവനെന്നും നീ ഈശ്വരൻ

മുറിവുകൾക്കോ അരുളി നിത്യം നീ മോചനം
മരണമെത്തും ഭീതിയാറ്റും നിൻ ലാളനം
വരമായി നീയേകി പ്രാണനാശ്വാസം
വരളില്ല ഈ ജന്മം നിൻ തണൽ ചോട്ടിൽ
യാതനയ്ക്കോ യാത്ര നല്കും നീ ഈശ്വരൻ

ഈറൻ കണ്ണിനോ ദേവരൂപം
നീറും നെഞ്ചിനോ ശാന്തിമന്ത്രം
ഉയിരിനോ, കാവൽ ധരണിയിൽ
ഉലകിനോ ശ്വാസം ധമനിയിൽ
നോവും കാലമെന്നും സ്വന്തമാകും നിൻ സാന്ത്വനം
അപ്പോത്തിക്കിരി...അപ്പോത്തിക്കിരി...
അപ്പോത്തിക്കിരി....അപ്പോത്തിക്കിരി....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts