തേങ്ങുന്ന മനസ്സും (പൊന്നരയൻ )
This page was generated on May 16, 2024, 3:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ഗാനരചനജിബിൻ എടവനക്കാട് ,സ്നേഹചന്ദ്രൻ എഴിക്കര
ഗായകര്‍സെലിൻ ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2014 06:18:07.

തേങ്ങുന്ന മനസ്സും തിരതല്ലും കടലും
സ്നേഹിച്ചുതീരാത്ത ജീവിതവും...(2)
എങ്ങോ പോയ്‌ മറഞ്ഞു നീ...ജീവന്റെ ജീവനേ...
(തേങ്ങുന്ന മനസ്സും....)

നീയെന്റെ മനസ്സിന്റെ നൊമ്പരമറിയാതെ
ആഴിയിലേക്കായ് പോയിടുന്നു...(2)
തീരത്തു നിന്നു ഞാൻ കേഴുന്ന നീ എന്റെ
ജീവന്റെ ജീവനെ തിരിച്ചു തരൂ...
തേങ്ങുന്ന മനസ്സും തിരതല്ലും കടലും
സ്നേഹിച്ചുതീരാത്ത ജീവിതവും...

മനംനൊന്തു കേഴുന്നൊരേഴയെ കാണാതെ
ചിരിക്കുന്ന നീയാണു സത്യം..(2)
നീ തന്ന ദുഃഖത്താൽ മനംനൊന്തു പിടയുമ്പോൾ
കടലെന്ന പേരിനെന്തർ‌ത്ഥം...
തേങ്ങുന്ന മനസ്സും തിരതല്ലും കടലും
സ്നേഹിച്ചുതീരാത്ത ജീവിതവും...
എങ്ങോ പോയ്‌ മറഞ്ഞു നീ...ജീവന്റെ ജീവനേ...
തേങ്ങുന്ന മനസ്സും തിരതല്ലും കടലും
സ്നേഹിച്ചുതീരാത്ത ജീവിതവും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts