ഈ വിരിപ്പായിൽ (നിലാവുറങ്ങുമ്പോൾ [ഡോൾഫിൻ] )
This page was generated on May 13, 2024, 6:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷെമീർ
ഗാനരചനസിദ്ദിഖ് പറവൂർ
ഗായകര്‍ശിൽ‌പ്പ ,ഷെമീർഷാ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2014 16:44:53.

ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ...(2)
ഞാനറിയാതെ നീ ഉല്ലസിക്കും
മായാ ലോകങ്ങളെവിടെ..
മായാ ലോകങ്ങളെവിടെ....
(ഈ വിരിപ്പായിൽ....)

ആകാശസീമകൾ താണ്ടി നീ എത്തിയ
മായാലോകത്തിൻ കാഴ്ചകളിൽ....(2)
ഒന്നും നീ എന്നോടു മിണ്ടിയില്ല
ഒന്നും അറിയാത്ത പോലെ....
എന്നും നീ എന്നിൽ തിരികെയെത്തും
ഉഷസ്സിന്റെ വെൺതേരിലേറി....
(ഈ വിരിപ്പായിൽ....)

നീയുല്ലസിക്കുന്ന താഴ്‌വരയിൽ
കുളിരുണ്ടോ...കുഞ്ഞി കിളികളുണ്ടോ...(2)
ഒഴുകും നിലാവിന്റെ പാടങ്ങളിൽ
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ...
ഒഴുകും നിലാവിന്റെ പാടങ്ങളിൽ..
വിടരുന്ന കുഞ്ഞിളം പൂക്കളുണ്ടോ.....
ഈ വിരിപ്പായിൽ എന്നെ ഉറക്കി
പോകുന്നു നീ പാതിരാവിൽ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts