മാനത്താരെ (ഗുണ്ട )
This page was generated on May 13, 2024, 12:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസാജൻ കെ റാം
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2014 16:45:28.

മാനത്താരേ വീശുന്നേ...തിളങ്ങും മിന്നൽ വാളാലേ...
ഓരത്താരേ നിൽക്കുന്നു...തുടുക്കും സൂര്യ തമ്പ്രാനോ...
കൊടിയേറുന്നേ...താളത്തിൽ പറകൊട്ടിപ്പാടുന്നേ...
ഇതു് തച്ചോളി ചേകോൻ വാണൊരു മണ്ണിൻ കഥയാണോ
പുതുവില്ലന്മാർക്കും നേർവഴി ചൊല്ലണ വിരുതൻ കഥയാണോ...(2)

മാനത്താരേ വീശുന്നേ...തിളങ്ങും മിന്നൽ വാളാലേ...
കൊടിയേറുന്നേ...താളത്തിൽ പറകൊട്ടിപ്പാടുന്നേ...
ഇതു് തച്ചോളി ചേകോൻ വാണൊരു മണ്ണിൻ കഥയാണോ
പുതുവില്ലന്മാർക്കും നേർവഴി ചൊല്ലണ വിരുതൻ കഥയാണോ....

കടലമ്മ കനിയണ കനിയല്ലേ...
അലമാലകളുയരണ കരയല്ലേ...
കാറ്റത്തും കോളത്തും കാത്തോണേ...
ഈ കടലിന്റെ മക്കളെ കാത്തോണേ....

വമ്പിൻ കൊമ്പെടുക്കും കുട്ടിക്കൊമ്പന്മാർ
ഇനി നേരിൻ പോരിൽ പരിചയെടുക്കുന്നേ...(2)
ഉദിക്കും താരങ്ങൾ...അഹാ...
കുതിക്കും ദൂരങ്ങൾ...അഹാ....
വരില്ലേ പൊന്നും ചൂടി മിന്നും കെട്ടി തീരത്താടാല്ലോ...
ഇന്നോളം പാടാപ്പാട്ടിൻ കാണാക്കൊമ്പേറാം
ഓ..പെണ്ണാളേ പോരുന്നില്ലേ കൂടെ കൂട്ടീടാം...(2)

കൂടെ കൂട്ടിരിക്കും കുട്ടിക്കേമന്മാർ
പല കോലം തുള്ളും കുട്ടിച്ചാത്തന്മാർ....(2)
തുടിക്കും താളങ്ങൾ..താളങ്ങൾ
മിടിപ്പിൻ നാളങ്ങൾ..നാളങ്ങൾ
തരില്ലേ കാലം കൈയാൽ മുന്നിൽ നീട്ടും തിങ്കൾ സമ്മാനം
നെഞ്ചോരം തുള്ളിത്തൂകും തീരാമോഹങ്ങൾ
എന്നാളും പൊങ്ങിപ്പാറാൻ കാണാത്തീരങ്ങൾ...(2)
(മാനത്താരേ വീശുന്നേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts