പൂവിതള്‍ (രഥചക്രം )
This page was generated on May 15, 2024, 5:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍ ,കെ സനന്‍ നായര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അഭിലാഷ
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2014 05:07:16.

പൂവിതൾ ചിരിയിൽ വിടരും യൗവ്വനം
പൂന്തളിർ മിഴിയിലുണരും സൗഭഗം
മോഹഗ്ളാസ്സുതൻ ഉള്ളിൽ വീണൊരെൻ
ദാഹത്തുമ്പിതൻ വർണ്ണത്തൂവൽ...
വാരിച്ചൂടുവാൻ ചാരത്തോടി വാ..
വാരിച്ചൂടുവാൻ ചാരത്തോടി വാ.....
പൂവിതൾ ചിരിയിൽ വിടരും യൗവ്വനം
പൂന്തളിർ മിഴിയിലുണരും സൗഭഗം...

പുളകമിതളിടുമെൻ ഹൃദയസരസ്സിനുള്ളിൽ
തുഴയും കനവായി വാ....
അഴിയും തുകിലിനുള്ളിൽ നുരയും ലഹരിയുടെ
കുളിരിലഴകായ് വരൂ....
(പുളകമിതളിടുമെൻ...)
മതിയാവോളം എന്നെ മലരമ്പെയ്തുറക്കൂ...
ഉറക്കൂ.....ഉറക്കൂ...
പൂവിതൾ ചിരിയിൽ വിടരും യൗവ്വനം
പൂന്തളിർ മിഴിയിലുണരും സൗഭഗം...

സിരയിലൊഴുകിടുമെൻ ലയനലഹരികളിൽ
നിറയും സുഖമായി വാ...
നനഞ്ഞ രാമച്ചത്തിൻ സുഗന്ധമൊഴുകിടുമെൻ
മടിയിൽ തലചായ്ച്ചിടൂ....
(സിരയിലൊഴുകിടുമെൻ...)
മദരാഗങ്ങളാലെൻ ഇളമെയ് വാരി പുണരൂ...
മോഹഗ്ളാസ്സുതൻ ഉള്ളിൽ വീണൊരെൻ
ദാഹത്തുമ്പിതൻ വർണ്ണത്തൂവൽ...
വാരിച്ചൂടുവാൻ ചാരത്തോടി വാ..
പൂവിതൾ ചിരിയിൽ വിടരും യൗവ്വനം
പൂന്തളിർ മിഴിയിലുണരും സൗഭഗം...
സൗഭഗം...സൗഭഗം......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts