വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | രാജീവ് നായര്‍ |
ഗായകര്‍ | ഗോപി സുന്ദർ ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 20 2014 08:13:48.
അപ്പക്കാളേ കുതി വേണ്ടാ കാളേ... ഈയ്യാമ്പാറ്റേ കളി വേണ്ടാ പാറ്റേ... അടവെട്ടും അടിതെറ്റി..ചെറുതീയിൽ ചിറകാളി ഹ വക്കാണം കൂടേണ്ടാ അപ്പക്കാളേ... ഹെഹെഹേയ് വയ്യെന്നോ വേണ്ടെന്നോ ഈയ്യാമ്പാറ്റേ... പച്ചോലപ്പാടം നീ കൊമ്പാട്ടി കൊയ്യേണ്ടാടാ കാളേ അപ്പക്കാളേ ... ഹ ഇടിമിന്നൽ വെട്ടം നീ വല്ലാതെ ചുറ്റെണ്ടെടാ പാറ്റേ മഴപ്പാറ്റേ... പടു കാളേ..മഴപ്പാറ്റേ... കാളേ...പാറ്റേ... അപ്പക്കാളേ കുതി വേണ്ടാ കാളേ... ഈയ്യാമ്പാറ്റേ കളി വേണ്ടാ പാറ്റേ... കൊയ്തകത്തി എയ്തുവീഴ്ത്തുവാൻ ഞൊട്ടും ഇനി ഞെട്ടും... കൊയ്തെടുത്ത പാട്ടബാക്കി കടമല്ലാ.. അളവുണ്ടേ... ഹേയ് കാറ്റുമാറി പഞ്ഞിപോലെ നീ പാറും പൊടി പാറും... പാറീ നീ പോയേ...പോയേ... (കൊയ്തകത്തി...) കുഴിമടിയാ പടയണിയിൽ കളിയറിയാക്കാളേ... പടപടയാ ഇടി മതിയോ..പാറ്റേ...പാറ്റേ... കുടവയറാ നടുവൊടിയാൻ കുഴി മതിയോ കാളേ നുണമെനയും പണിപണിയും പാറ്റേ...പാറ്റേ... കച്ചോടം പാളി നീ എല്ലാടത്തും നിൽക്കേണ്ടേടാ കാളേ... പടു കാളേ... അമ്പാട്ടേ തമ്പ്രാൻ നിൻ പയ്യാരം കേൾക്കില്ലെടാ കാളേ.. പടു കാളേ..മഴപ്പാറ്റേ... കാളേ...പാറ്റേ... അപ്പക്കാളേ കുതി വേണ്ടാ കാളേ... ഈയ്യാമ്പാറ്റേ കളി വേണ്ടാ പാറ്റേ... കാട്ടരിക്കിൻ മുള്ളുമാല മെയ് മൂടി കിളി പാറീ... പാറ്റയൂതി കെട്ടടങ്ങുമോ നാളം... തിരിനാളം... കീശ കീറി കാശു പോയി നീ വാടീ കഥ മാറീ... മാറീ നീ പോയേ പോയേ.. (കാട്ടരിക്കിൻ...) തനി മടയാ...മലനടുവിൽ വഴിയറിയാപ്പാറ്റേ... മരമോന്തേ നുര വേണ്ടാ കാളേ കാളേ... പെരുവഴിയിൽ ചിലരറിയാൻ ഇടയേണ്ടാ പാറ്റേ പൊടി മറയാൻ ഇഴയേണ്ടാ കാളേ..കാളേ... പേരാലിൻ ചോട്ടിൽ നീരാപ്പൂരം കാണില്ലെടാ പാറ്റേ... മഴപ്പാറ്റേ.... ഓ.. ഓ..വട്ടോലക്കെട്ടിൽ നീ പാഷാണം വിൽക്കെണ്ടെടാ കാളേ അട കാളേ... പടുകാളേ..മഴപ്പാറ്റേ... കാളേ...പാറ്റേ....... (ഈയ്യാമ്പാറ്റേ കളി വേണ്ടാ പാറ്റേ...) |