ഇന്നലെയോളം (പ്രെയിസ് ദ ലോഡ് )
This page was generated on May 22, 2024, 12:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,റീനു മാത്യൂസ്
ഗാനത്തിന്റെ വരികള്‍
Last Modified: March 14 2014 03:33:53.

ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി....
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ...താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ....
ആദ്യരാവിൻ ഓർമ്മപ്പൂക്കൾ ചൂടി..ആ....
മാലാഖപ്പെണ്ണേ നീ വാ...വാ...വാ...
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ
ഏദൻ പൂങ്കാവായി ലോകം...
(ഇന്നലെയോളം....)

വസന്തങ്ങൾ മാഞ്ഞേ പോയ്...
സുഗന്ധങ്ങൾ തോർന്നു പോയ്
മനസ്സിന്റെയോരത്തു് മരം പെയ്തു പിന്നെയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൽ
സുരഭില മലരുകളുതിരുമ്പോൾ
ആ മദഭരലഹരികൾ വിതറിയ രാവിൻ
തരളിത കിസലയ തല്പത്തിൽ
വന്നിരുന്നു നീ....വെൺ‌പിറാവുപോൽ
ഉള്ളിനുള്ളിൽ നീ...മഞ്ഞുതുള്ളിയായ്...

ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി....
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ...താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ....
ആ...ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts