വേരു മേലേ (സോറി അയാൾ അല്ല ഞാൻ )
This page was generated on May 12, 2024, 1:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍രശ്മി സതീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഖ്ബൂൽ സൽമാൻ ,രശ്മി സതീഷ് ,മോളി കണ്ണമ്മാലി ,ചെമ്പിൽ അശോകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:13.
 
വേരു മേലേ മരം മുളച്ചതു് ഭൂമിയില്ലാതെ
അതു് വേഗം കാണാന്‍ ഓടിവന്നവന്‍ കാല്‍കളില്ലാതെ

പുരയ്ക്കുമേലേ മുളച്ച തെങ്ങുമ്മേല്‍ പഴുത്ത പൂമാങ്ങ (2)
അതു് പറിച്ചു എടുത്തു് അരിഞ്ഞു നോക്യപ്പോ പഴുത്ത കുമ്പളങ്ങ
(വേരു മേലേ )

കോഴി വന്നൊരു പരുന്തിനെക്കൊത്തിപ്പറന്നു പുന്നാരേ (2)
അതു് കുളത്തിലുള്ളൊരു ആമ കണ്ടു് പാഞ്ഞു പിന്നാലേ
(വേരു മേലേ )

എലി വന്നിട്ടൊരു കാടന്‍പൂച്ചേനെ കടിച്ചു പുന്നാരേ (2)
അതു് ആരും കാണാത്ത പാതിരനേരത്തു് കുരുടന്‍ കണ്ടന്നേ
(വേരു മേലേ )
(വേരു മേലേ)

വേരു മേലേ (3)
മരം മുളച്ചതു് (3)
യോ

പള്ളിക്കൂടം പൊടിയരിക്കഞ്ഞീല്‍
ചുക്കുവെള്ളം തേങ്ങാപ്പൂളു്
കുടിയെടാ രാമാ - മുണ്ടന്‍ രാമാ
മുണ്ടൻ രാമന്‍ മൂടുപൊഴിച്ചു
മുണ്ടില്‍ കെട്ടി തോട്ടിലെറിഞ്ഞു
കണ്ടന്‍ കോരന്‍ കണ്ടുപിടിച്ചു
മുട്ടന്‍വടികൊണ്ടൊന്നു കൊടുത്തു
ഹാ... സൂപ്പര്‍

മരം മുളച്ചതു് (3)
ഇല്ലാതെ (3)

(വേരു മേലേ )
(വേരു മേലേ )
ഹേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts