നാവിൽ നീ (ആലീസ് എ ട്രൂ സ്റ്റോറി )
This page was generated on May 16, 2024, 2:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2014 08:18:45.

നാവിൽ നീ...കാതിൽ നീ...കണ്ണിൽ നീ
മാതാവേ...
പൂവിൽ നീ...പുല്ലിൽ നീ...പുണ്യം നീ
മാലാഖേ...
തഴുകി നീ വിരലാലെ വെയിൽപോലെ മിഴി നീളെ
ഒഴുകി നീ അഴകോടെ പുഴപോലെ വഴി നീളെ
കന്യേ....ധന്യേ....നീ...
(നാവിൽ നീ...)

നിൻ മുലപ്പാലിന്റെ ഉറവയാം അരുവികൾ
മണ്ണിന്റെ ചുണ്ടിലെ അമൃതബിന്ദു...
നിൻ മുകിൽപ്പാട്ടിന്റെ മഴയിലെ കുരുവികൾ
കൊഞ്ചുന്ന സ്നേഹമെൻ ഹൃദയബന്ധു
പകലാണു നീ...തണലാണു നീ...
പകരമൊന്നില്ലാത്ത പദമാണു നീ...
കന്യേ...ധന്യേ....നീ...

നിൻ നിറക്കൂടിന്റെ പടവിലായ് ഇരവുകൾ
നേടുന്നു തിങ്കളിൻ ധവള താലം
നിൻ ചിരിക്കൂട്ടിന്റെ തളികയിൽ പുലരികൾ
കൈ തൊട്ടു തീർക്കുമിന്നരുണബിംബം...
നിറമേഴു നീ...സ്വരമേഴു നീ...
നിറയുന്നു പതിവായി കരയുന്നു നീ...
കന്യേ...ധന്യേ...നീ...
(നാവിൽ നീ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts