നിഴലേ (ദൃശ്യം )
This page was generated on May 13, 2024, 3:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅനില്‍ ജോണ്‍സന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അനൂപ് ജി കൃഷ്ണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മീന ദൊരൈരാജ് ,അൻസിബ ,എസ്തര്‍ അനില്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2014 04:38:55.

നിഴലേ നിഴലേ എവിടെ...നീയെവിടെ
നിഴലേ നിഴലേ അകലേ...നീയകലേ..
ഇരുളിൻ മറയിൽ അരികേ നീയുണ്ടോ...
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ...
(നിഴലേ നിഴലേ...)

പകലിലോ നിലാവിൻ മടിയിലോ
തെളിയുമോ അതോ കഥ തുടരുമോ...
ഓർക്കാതെ കൂട്ടാവും എൻ നോവുകൾ
തീണ്ടാത്ത തീരങ്ങൾ തേടിയോ...നീ...
ഞാൻ കയ്യേൽക്കും ശാപങ്ങൾ നീ പോകും തീരത്തും
നിഴലായുണ്ടോ കൂടെ...
(നിഴലേ നിഴലേ...)

മിഴികളിൽ തെളിഞ്ഞതു മുഴുവനും
ശരികളോ മെനഞ്ഞൊരു കഥകളോ...
കാണാത്ത വേരെന്നിൽ നീ തേടവേ
നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ...
ഞാൻ ഞാനല്ലാതായെന്നോ നിൻ ചാരെ നിന്നാലും
അറിയാതെ പോയെന്നോ....
(നിഴലേ നിഴലേ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts