പുഞ്ചിരി തഞ്ചും (ബൈസിക്കിൾ തീവ്സ് )
This page was generated on May 16, 2024, 6:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ആസിഫ് അലി ,അപർണാ ഗോപിനാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2014 11:21:58.

പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമല്‍ കൊഞ്ചല്‍ക്കുളിരേ
കനവിലൊരോമല്‍ക്കുളിരേ
ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേന്‍ചിന്തു്
ഇവള്‍ എനിക്കെന്തേ..പ്രിയങ്കരി
ഓ... നെഞ്ചില്‍ ഞാന്‍ ചേര്‍ക്കും പ്രിയങ്കരി
(പുഞ്ചിരി )

പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ
ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവതംബുരുവോ
ആരിവള്‍ക്കേകി സ്നേഹമുഖം
ആരിവള്‍ക്കേകി പ്രിയമൊഴുകും
വീണയില്‍ തുളുമ്പുമീ ജീവസംഗീതം
മൗനം മാനസംഗീതം
(പുഞ്ചിരി )

തീരമോ തരംഗമോ രാഗസാഗരമോ
ആതിരത്തെന്നലോ താരകളോ
ഇടയമുരളികയോ
ആരെനിക്കേകി ഈ മധുരം
ആരെനിക്കേകി പൊന്‍കനവില്‍
വിടരുമീ പൂവിലെ തീരാമധുരം
എന്നും മായാമധുരം
(പുഞ്ചിരി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts