വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | അൻവർ മുഹമ്മദ് |
ഗാനരചന | രാജു രാഘവൻ |
ഗായകര്‍ | ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,പ്രദീപ് പള്ളുരുത്തി ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 21 2013 03:12:06.
ചെണ്ടുമല്ലിപ്പൂവിലെ തേന്കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര് ചെണ്ടുമല്ലിപ്പൂവിലെ തേന്കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര് കൊച്ചു കൊച്ചു പറവകള്‍ ചിറകു വീശി പറക്കുവാന്‍ വെമ്പല്‍കൊള്ളും നേരമായ് ഒന്നായി ചേര്‍ന്നു പാടിടാം (ചെണ്ടുമല്ലിപ്പൂവിലെ ) ആനന്ദം അലതല്ലും സ്നേഹത്തിന് കഥ ചൊല്ലും മോഹങ്ങള്‍ കതിരിടും കൗമാരം (ആനന്ദം ) നമ്മില്‍ മോഹങ്ങള്‍ കതിരിടും കൗമാരം (ചെണ്ടുമല്ലിപ്പൂവിലെ ) ഒരു ഞെട്ടില്‍ ഉയിര്‍കൊണ്ട പൂ പോലെ ഇളംതെന്നല്‍ തഴുകുന്ന പൂ പോലെ (ഒരു ഞെട്ടില്‍ ) കളവില്ലാ മനമോടെ നിറവാര്‍ന്ന ചിരിയോടെ ഒന്നിച്ചു വാഴും നമ്മള് നാളത്തെ താരങ്ങള്‍ നമ്മള് (ചെണ്ടുമല്ലിപ്പൂവിലെ ) |