അത്തിക്കമ്പില്‍ (വസന്തത്തിന്റെ കനല്‍ വഴികളിൽ )
This page was generated on May 20, 2024, 9:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസി ജെ കുട്ടപ്പന്‍
ഗാനരചനഅനില്‍ വി നാഗേന്ദ്രന്‍
ഗായകര്‍സി ജെ കുട്ടപ്പന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2013 02:57:57.

ഓ...ഓ...ഓ....
അത്തിക്കമ്പിൽ ചെങ്കൊടി കെട്ടി...പാടത്തു നാട്ടെടി പെണ്ണേ
പാടത്തു നാട്ടെടി...പെണ്ണേ....

പേടിക്കണ്ട നമ്മുടെ നാട്ടിലു് സഖാവു വന്നതറിഞ്ഞില്ലേ...

നമ്മുടെ സഖാവു വന്നതറിഞ്ഞില്ലേ...നീ..
(അത്തിക്കമ്പിൽ....)
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....(2)

ഞങ്ങടെ കൂരേലും വന്നേ...കഞ്ഞീടെ വെള്ളം കുടിച്ചേ...

ഞങ്ങടെ കണ്ണീരു കണ്ടേ...ഞങ്ങടെ പാടുമറിഞ്ഞേ...
ഞങ്ങടെ കണ്ണീരു കണ്ടേ...ഞങ്ങടെ പാടുമറിഞ്ഞേ...
(അത്തിക്കമ്പിൽ....)

ഗുണ്ടകളു നെട്ടോട്ടമോടണു്...ഏമാന്മാരു് പായണു് പായണു്...

പാവങ്ങടെ ചോര കുടിക്കണ പൊന്നേമ്പ്രാന്റെ മുട്ടു വെറക്കണു്

എന്താണു് കാരിയം പൂവേ...എന്താണു് കാരിയം പൂവേ...
എന്താണു് കാരിയം പൂവേ...എന്താണു് കാരിയം പൂവേ...
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....(2)

കരുത്തോടെ നെഞ്ചും വിരിച്ചു്...എവിടെയും ഓടി വരുന്നേ

പട്ടിണിയിൽ മുണ്ടുംമുറുക്കി കീറപ്പായിൽ അന്തി ഉറങ്ങി
ഒള്ളതിൽ പങ്കും കഴിച്ചു് ഞങ്ങൾക്കു് കാവലിരുന്നേ...

തേച്ചു മിനുക്കു്...നമ്മുടെ കൊയ്ത്തരിവാളു്...
കൈയ്യിലെടുക്കു്...നമ്മുടെ ചുറ്റികയെല്ലാം...
(അത്തിക്കമ്പിൽ....)

മാനത്തൊരു സൂര്യൻ തെളിയണു്...ചെങ്കൊടികൾ പാറിപ്പറക്കണു്...
മാനത്തൊരു സൂര്യൻ തെളിയണു്...ചെങ്കൊടികൾ പാറിപ്പറക്കണു്..
കോട്ടകളും ഞെട്ടിവിറയ്ക്കണു്...കൊടുങ്കാറ്റു് വീശിയടിക്കണു്
കോട്ടകളും ഞെട്ടിവിറയ്ക്കണു്...കൊടുങ്കാറ്റു് വീശിയടിക്കണു്
എന്താണു് കാരിയം പൂവേ...എന്താണു് കാരിയം പൂവേ...
എന്താണു് കാരിയം പൂവേ...എന്താണു് കാരിയം പൂവേ...
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....
സഖാവു വന്നേ....നമ്മടെ സഖാവു വന്നേ....(2)
ഏലങ്കൊളംനല്ലേമ്പ്രാനും എ കെ ജിക്കുമൊപ്പംവരുന്നേ

പാവങ്ങൾക്കു നല്ലൊരുകാലം കിനാവിലു് കൊണ്ടു നടന്നു്
കരിന്തിരിവെട്ടത്തിരുന്നീ വിപ്ലവപാർട്ടിയുണ്ടാക്കി
കരിന്തിരിവെട്ടത്തിരുന്നീ വിപ്ലവപാർട്ടിയുണ്ടാക്കി
തേച്ചു മിനുക്കു്...നമ്മുടെ കൊയ്ത്തരിവാളു്...
കൈയ്യിലെടുക്കു്...നമ്മുടെ ചുറ്റികയെല്ലാം...
(അത്തിക്കമ്പിൽ....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts