അരയില്‍ എടുത്തു കുത്തിയ (പാട്ടുപുസ്തകം )
This page was generated on May 13, 2024, 10:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രകാശ് കോളേരി
ഗാനരചനപ്രകാശ് കോളേരി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:38:31.
അരയിൽ ...
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി
ഒതുക്കുകല്ലിൽ തിരിച്ചു കയറാൻ മടിച്ചു നിന്നതെന്തേ
തുടുത്ത കവിളിൽ നുണക്കുഴിയിൽ ഒളിച്ച കൗതുകം
നഖം കടിച്ചു നിന്നോ... നിനച്ചയാളെ കണ്ട നേരം
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി
ഒതുക്കുകല്ലിൽ തിരിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ...

മുറ്റത്തെ കിണറിനരികിൽ കദളിവാഴയ്ക്ക്
പത്തുമാസം തികഞ്ഞെന്നും കുലച്ചുവെന്നും
കുലച്ച വാഴയിൽ നെയ്പടലയിൽ ഇരട്ടക്കായ
ലവകുശന്മാരെന്നതിന് പേരിട്ടെന്നോ
കത്തിലെഴുതി നീ അറിയിച്ച പൊട്ടക്കുട്ടളത്തിലെ
പൊന്മാനിൻ കുഞ്ഞിനാണോ ചിത്താന്തം
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ...

തൊടിയിലേതോ മൂവാണ്ടൻ മാവിൻ കൊമ്പിൽ
മലയാളം പറയുന്ന മൈന വന്നുവെന്നോ
ചിറകടിച്ചവൾ പുലമ്പുന്ന ശ്രുംഗാര കഥ കേട്ട്
മലയണ്ണാർക്കണ്ണൻ മയങ്ങിയെന്നോ
പകലറുതിയിൽ ഇരുവരും മിന്നാമിനുങ്ങിനെ
സാക്ഷിയാക്കി മോതിരം കൈമാറിയെന്നോ
അരയിൽ എടുത്ത് കുത്തിയ പാവാട തുമ്പു താഴ്ത്തി
ഒതുക്കുകല്ലിൽ പിടിച്ചു കയറാൻ മടിച്ചു നിന്നതെന്തേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts