മുക്കൂറ്റികള്‍ (തോംസണ്‍ വില്ല )
This page was generated on May 19, 2024, 2:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുദീപ് കുമാർ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനന്യ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2013 09:08:05.

മൂക്കൂറ്റികള്‍ പൂക്കുന്നൊരു
മുറ്റത്തിളവെയില്‍ കായും താമരത്തേന്‍കുരുവീ
മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ
നീര്‍ത്തുന്നു പൂമാനമോ
പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറു പ്രാവേ നീ
പോരൂ കൂടെ പോരൂ
കുറുമൊഴികളിലൊരു കഥയുടെ തേനോ
(മുക്കുറ്റികള്‍ )

മണ്ണിന്റെ ആത്മാവിന്‍ കണ്ണീര്‍പ്പൂമുത്താണു നീ
നിന്റെ കൈക്കുമ്പിളില്‍ കണ്ണീരും മുത്തായ് വരും
കിന്നരം മീട്ടി ഞാന്‍ പാടുന്നേ
യറൂശലേം കന്യകേ പോരൂ വേഗം
മുന്തിരിത്തോട്ടത്തില്‍ രാപ്പാര്‍ക്കും ആരോ നീ
എന്നെ ക്ഷണിച്ചീടുന്നു

ആത്മാവിന്‍ നോവുകള്‍ ആരാരോ പങ്കിടുന്നു
നാമിന്നീ ഹേമന്ത രാവിന്റെ രോമാഞ്ചങ്ങള്‍
മാറോടണച്ചു പൊന്നമ്പിളി പോറ്റുന്ന
മാന്‍‌പേട തന്‍ തോഴി നീ
ശാരോണിന്‍ ചെമ്പനീര്‍പ്പൂവെനിക്കേകീടും
ആരാമപാലകന്‍ നീ
(മുക്കുറ്റികള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts