വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | മുരുകൻ കാട്ടാക്കട |
ഗായകര്‍ | മുരുകൻ കാട്ടാക്കട |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 04 2013 04:04:38.
വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ ചെറുതൊക്കെ ചെറുതാകുന്നറിയുന്നുണ്ടേ (വലുതൊക്കെ ) വലുതെങ്ങനെ വലുതായെന്നറിയുന്നുണ്ടേ ചെറുതെങ്ങനെ ചെറുതായന്നറിയുന്നുണ്ടേ വലുതിന്റെ വേരുനീരു വലിച്ചു മോന്തി ചെറുതിന്റെ വേരുദാഹം കുടിച്ചുറങ്ങി വലുതങ്ങനെ വെയില് തിന്നു വലുതാകുമ്പോള്‍ ചെറുതങ്ങനെ നിഴല്‍ തിന്നു ചെറുതാകുന്നു വലുതങ്ങനെ വളര്‍ന്നങ്ങനെ വലുതാകുമ്പോള്‍ ചെറുതങ്ങനെ തളര്ന്നങ്ങനെ ചെറുതാകുന്നു (വലുതൊക്കെ ) വലുതപ്പോള് ചെറുതിന്നൊനു സന്ധിയോതുന്നു ചെറുതിന്റെ കരം തൊട്ടു കരാറോതുന്നു ഞാന്‍ നിനക്കെന്‍ കരം വീശിത്തണല് നല്കീടാം നീയെനിക്കു നിന്റെ ചോട്ടിലെ ജലം നല്കീടൂ മഴയത്തു ഞാന്‍ നിനക്കു കുടയായീടാം നീയെനിക്കു നിന്റെ വേരില്‍ ഇടം നല്കീടൂ (2) ചെറുതിന്റെ കരള്‍ നൊന്തു ഘനം തൂങ്ങുന്നു (2) തൊണ്ടനീരു വറ്റി നാവും വരണ്ടീടുന്നു തണ്ടുവേരമ്മയെ നോക്കിക്കരഞ്ഞുറങ്ങി ഇളംവേരമ്മയെ നോക്കിക്കരിഞ്ഞുണങ്ങി ഇളയ നാമ്പുകള്‍ ഇലച്ചേര്ച്ചേക്കിടം കായുന്നു നിവര്‍ന്നു നില്ക്കുവാനാകാതകം നോവുകുന്നു (ഇളയ ) ചെറുതിന്റേയുള്ളിലഗ്നിത്തിടമ്പേറുന്നു ഇളംകാറ്റായ് കൊടുങ്കാറ്റായ് ഉലഞ്ഞാടുന്നു പെരുംകാളിപ്പെണ്ണിനെപ്പോലുറഞ്ഞാടുന്നു വലുതിന്റെ വേരു തോണ്ടി കുളം കോരുന്നു (2) നിന്ന നില്പില്ച്ചരിഞ്ഞൊരു ഗജംപോലപ്പോള് തെക്കു നോക്കി വലുതിന്റെ കൊമ്പു ചായുന്നു അന്തിവേനല് തൊടും നേരം ചെറുതിന്റെ കവിള് ചോന്നു ആ ചുവപ്പില്‍ ചക്രവാളം ചുവന്നീടുന്നു (അന്തിവേനല് ) ആ ചുവപ്പില്‍ ചക്രവാളം ചുവന്നീടുന്നു (2) |