നിശാഗന്ധി പൂത്തു (എന്റെ പുതിയ നമ്പർ )
This page was generated on May 13, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനസറുദ്ദീൻ ഷാ
ഗാനരചനഎ ജി സുകുമാരൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2013 03:58:16.

നിശാഗന്ധി പൂത്തു....
അറിയാതെ ഞാനിതാ...
സ്വപ്നങ്ങൾ തൻ ശരശയ്യയിൽ...
പൂവിളിയായ്...പൊൻ‌കിളികൾ...
ചേക്കേറാൻ...പറന്നകലേ...

സ്വപ്നമോ...യാഥാർത്ഥ്യമോ
അറിയുവാനായ് വരുന്നു നീ...
തേടുവതെന്നും ഈ നിമിഷം
എന്നിലുണരുന്ന മോഹഭാഗ്യത്തിൽ
സാന്ത്വനമേകാനായ്
പറയാതെ...അറിയാതെ...അകലാതെ...
അടുത്തുവരൂ...
പിരിയരുതേ...എന്നെ പിരിയരുതേ...
പിരിയരുതേ...എന്നെ പിരിയരുതേ...

തേന്മഴയായ്...പൊൻ‌കിളി നിൻ
തേന്മൊഴികൾ എന്നിൽ ആർദ്രമായ്‌
എൻമഴയായ്...നിൻ മൊഴികൾ
പെയ്തുണരും എന്നിൽ സുകൃതമായ്...
പെയ്തുണർ‌ത്തും ജന്മസുകൃതമോ...
ആഴ്ന്നിറങ്ങി ഉണരും
എന്നിൽ ഉണരുന്ന മോഹഭാഗ്യത്തിൽ
ആഴ്ന്നിറങ്ങി ഉണരും
ഹൃദയത്തിൻ സ്പന്ദനം
ഇതു സ്വപ്നമോ ജന്മ സാഫല്യമോ...
ഏഹെഹേയ്...ഓഹോഹൊഹോ....
ഏഹെഹേയ്...ഓഹോഹൊഹോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts