ഓഹോ പെണ്ണേ (സക്കറിയായുടെ ഗർഭിണികൾ )
This page was generated on May 15, 2024, 9:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഅനീഷ് അന്‍‌വര്‍
ഗായകര്‍ആലാപ് രാജു ,മണികണ്ഠന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2013 08:18:01.

ഓഹോ പെണ്ണേ....കൊഞ്ചിക്കൊഞ്ചി
മഴവിൽ അഴകായ്...ഒരായിരം കനവിൽ
ഓഹോ പെണ്ണേ....ഓമൽ പെണ്ണേ
മഞ്ഞിൻ തണുവായ്
അനുരാഗമീ മഴയായ്....

ഹേ ഹേ പെണ്ണേ......
കരിമിഴിയിൻ അഴകിൽ കൊലുസ്സിൻ കിലുക്കം നീ
ഓ...ഏയ്‌ എൻ അഴകേ....
കുറുമൊഴിയിൽ കുറുകാൻ മധുരക്കരിമ്പായ് നീ....
മിഴികൾ ചിമ്മിച്ചിമ്മി തുറന്നു്
നെഞ്ചിൽ മെല്ലെമെല്ലെ തൊട്ടു്
കാതിൽ ചൊല്ലിച്ചൊല്ലി ഇഷ്ടം.....
ഇഷ്ടം....
തെന്നൽ പാറിപ്പാറി പറന്നു്
തിരയിൽ ഒഴുകിയൊഴുകി അലിഞ്ഞു്
ഒന്നായ് പാടിപ്പാടി പ്രണയം.....
പ്രണയം....
(ഓഹോ പെണ്ണേ....)

ഓ യേ...നെഞ്ചിനുള്ളിൽ മധുരം...മധുരം
തട്ടമിട്ടൊരഴകായ്...അഴകായ്...
വാനമ്പാടി മൂളും ഇശലായ് നീ...
പ്രണയം കരിമഷിയിൻ കണ്ണിൽ....കണ്ണിൽ...
കുപ്പിവളക്കൈയാൽ...കൈയാൽ...
മുത്തുമണി പൊഴിയും ഗാനം നീ
തൂകും അനുരാഗം....അനുരാഗം..
നിലാമലരായി നീയും
ഓഹോഹോ നീ പ്രണയാർദ്രം
അതിലലിയാനായ് ഞാനും വന്നോട്ടേ...

മിഴികൾ ചിമ്മിച്ചിമ്മി തുറന്നു്
നെഞ്ചിൽ മെല്ലെമെല്ലെ തൊട്ടു്
കാതിൽ ചൊല്ലിച്ചൊല്ലി ഇഷ്ടം.....
ഇഷ്ടം....
തെന്നൽ പാറിപ്പാറി പറന്നു്
തിരയിൽ ഒഴുകിയൊഴുകി അലിഞ്ഞു്
ഒന്നായ് പാടിപ്പാടി പ്രണയം.....
പ്രണയം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts