മനസിജനൊരു [പു] (അയാൾ)
This page was generated on May 19, 2024, 3:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആര്‍ സോമശേഖരന്‍
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2013 03:53:59.

മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടി
മനസിജനൊരു മലരമ്പെയ്തു
മതികലയതു മുടിയിൽ ചൂടി...
പ്രേമമുറഞ്ഞൊരു ചന്ദ്രികയായ്
കാമിനി അവളൊരു താരകമായ്...
(മനസിജനൊരു....)

മദനരാഗപല്ലവി മീട്ടും
മധുരിതമാം ഈ മാഘനിലാവിൽ
(മദനരാഗ...)
കിളിവാതിലിലൊരു കണ്മുനയാൽ
മിഴിപാകിയ പ്രിയരാഗിണി നീ...
കിളിവാതിലിലൊരു കണ്മുനയാൽ
മിഴിപാകിയ പ്രിയരാഗിണി നീ...
(മനസിജനൊരു ....)

ഹൃദയരാഗ പല്ലവി പാടി
തരളിതമായി സാഗരസന്ധ്യ
(ഹൃദയരാഗ....)
അറിയാതൊരു മോഹമുദിച്ചോ
അനുരാഗിണി അതിലോലവതി...
അറിയാതൊരു മോഹമുദിച്ചോ
അനുരാഗിണി അതിലോലവതി...
(മനസിജനൊരു ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts