മിഴികൾ മെഴുകിൻ (അവർ ഇരുവരും )
This page was generated on May 16, 2024, 4:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംബിനൂപ് നായർ
ഗാനരചനസിജു തുറവുര്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2013 08:54:43.

മിഴികൾ മെഴുകിൻ തിരികളോ..
പ്രണയച്ചില്ലയിൽ കൂടണയും കിളികളോ...
മൊഴികൾ നിറയെ കൊഞ്ചലോ...
കരളിൻ വല്ലിയിൽ അനുരാഗത്തുള്ളിയോ...
എന്നിലും നിന്നിലും മിന്നലായ്...
ഇതളിതളായ് തെളിയുകയായ്
മോഹച്ചിമിഴുകൾ.....
എന്നിലും നിന്നിലും വിങ്ങലായ്...
ഇതളിതളായ് തെളിയുകയായ്
മോഹച്ചിമിഴുകൾ.....

കൊലുസ്സുകളലസമായ് ഇളകിയതെന്തിനോ...
പെണ്‍കിളിയിണകൾ നാം പാടിയതെന്തിനോ...
വഴി പിരിയാതിരുവരിലും ഒരു പുഴയൊഴുകിയോ...
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ...
ഹൃദയവും ഹൃദയവും
ചേർന്ന സ്പന്ദന വീണയിൽ...
കനവിൻ പുന്നാര വിരലുകൾ
പുതിയൊരു സ്വരജതി മീട്ടിയോ...
മിഴികൾ മെഴുകിൻ തിരികളോ..
പ്രണയച്ചില്ലയിൽ കൂടണയും കിളികളോ...

ദാവണിപോലെ ഞാൻ അണിയുവതാരെയോ....
തൂമണിമേനിയിൽ...ആവണിമുല്ലയോ....
കവിളുകളിൽ ചുണ്ടിണകൾ കവിതകളെഴുതിയോ....
മുകിലുകൾ തഴുകിടും
അമ്പിളിപ്പൊൻ തോണിയിൽ...
മുകിലുകൾ തഴുകിടും
അമ്പിളിപ്പൊൻ തോണിയിൽ...
തുഴയാം ഒന്നായി രാവിതിൻ
നദിയുടെ അലകളിലൂടെ നാം....
(മിഴികൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts