വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | വിജയ് യേശുദാസ് ,മൃദുല വാര്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2013 04:22:27.
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ രാവിൻ പടവേറി ഓരോ നിറം ചൂടി ആരാരോ വാതിൽ തേടുന്നു...ഹേയ് ഹേയ്... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ.... ഈ സന്ധ്യതൻ ആഴങ്ങളിൽ താനേ പാടും പകൽപ്പക്ഷിയോ മൂവന്തിതൻ പൂഞ്ചില്ലയിൽ ദൂരെ ചായും വെയിൽത്തുമ്പിയോ പറന്നേറിയേതോ മഴക്കാവിലെ നിഴൽക്കൂടു തേടി പോകുന്നുവോ.... ഇമപ്പീലികൾ മിഴിക്കുന്നൊരീ... ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നോ.... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ.... ഈറൻ മുകിൽപ്പാടങ്ങളിൽ തെന്നിപ്പായും തൂമിന്നലോ... ഈ വേനലിൽ പൂക്കാലമായ് നീരായ് വീണ്ടും വന്നീടുമോ... കനൽപ്പായ നീർത്തും മണൽപ്പാതയിൽ കുളിർത്തെന്നലായി അണഞ്ഞീടുമോ... കരം നീട്ടിയാൽ തൊടാനാകുമീ... കനവോ മിഴിയിൽ മായുന്നോ മുന്നിൽ... വാനം ചുറ്റും മേഘം കാണാൻ വന്നതാരേ രാവിൻ പടവേറി ഓരോ നിറം ചൂടി ആരാരോ വാതിൽ തേടുന്നു... |