പ്രകൃതീ പ്രഭാവതീ (ചക്രവാളത്തിനുമപ്പുറം )
This page was generated on May 10, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,മീര ,ബിന്ദു
രാഗംഹംസധ്വനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2013 03:29:01.

പ്രകൃതീ....പ്രഭാവതീ....നിന്റെ
പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു
പ്രണവ സംഗീതത്തിൻ മൃദുമന്ത്രം
ആ.....ആ.....ആ.....ആ....
ആ.....ആ.....ആ.....ആ....

ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ....
ആ.....ആ.....ആ.....ആ....
ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ
ഊഷ്മള സ്വപ്നങ്ങളല്ലോ...
ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ
ഹൃദയത്തിൻ സ്പന്ദനമല്ലോ....
ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ
ഹൃദയത്തിൻ സ്പന്ദനമല്ലോ....
പ്രകൃതീ....പ്രഭാവതീ....നിന്റെ
പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു
പ്രണവ സംഗീതത്തിൻ മൃദുമന്ത്രം

കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ....
ആ.....ആ.....ആ.....ആ....
കലയും കാലവും നിന്റെ കാൽക്കലെ
കാഞ്ചന ശില്പങ്ങളല്ലോ...
പുഴകളും പൂക്കളും പൂന്തിങ്കളും നിൻ
പുളകത്തിൻ നാളങ്ങളല്ലോ....
പുഴകളും പൂക്കളും പൂന്തിങ്കളും നിൻ
പുളകത്തിൻ നാളങ്ങളല്ലോ....

പ്രകൃതീ....പ്രഭാവതീ....നിന്റെ
പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു
പ്രണവ സംഗീതത്തിൻ മൃദുമന്ത്രം....
പ്രകൃതീ....പ്രഭാവതീ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts