വഴിവക്കിൽ (അന്നയും റസൂലും )
This page was generated on May 21, 2024, 4:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകെ
ഗാനരചനഅൻവർ അലി
ഗായകര്‍ആനന്ദ് അരവിന്ദാക്ഷൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ആന്ദ്രിയ ജെറമൈയ്യ
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 12:27:37.

വഴിവക്കിൽ വെയിൽ കായും മരവും
തണലറ്റ് നിഴലിച്ച ചെടിയും
ഒരു നാളിൽ ആരോരും അറിയാതെ ഒന്നായ്
ഒരു പക്ഷി ചിറകായി പറന്നു
നിഴലായ് ഈ വെയിലായ് മാറി ആരേ
അവനെത്തി ശിഖരത്തിൽ ശ്രുതി ചേർന്നു കാറ്റും
(വഴിവക്കിൽ വെയിൽ..)

തളിരിട്ട ചില്ലകളും ചെറുമിന്നൽ ചുള്ളികളും
കൊണ്ട് കൂടൊരുക്കി ഇരുവരും പാർത്തു പോന്നു
തണുമഞ്ഞിൻ ചുണ്ടുകളിൽ ഇളവെയിൽ അന്നു മുത്തി
എങ്ങും വെളിച്ചമായി വെട്ടം പുഴകളായി
സകലവും പകലായ് ഒഴുകി
(വഴിവക്കിൽ വെയിൽ..)

വഴിവക്കിൽ വെയിൽ കായും മരമേ
തണലറ്റ് നിഴലിച്ച ചെടിയേ
ഒരു നാൾ നാം ആരോരും അറിയാതെ ഒന്നായ്
ഒരു പക്ഷി ചിറകായി നാം അണഞ്ഞു
തണുമഞ്ഞിൻ ഇളവെയിലിൻ വീട്ടിൽ
ഇമയോട് ഇമ ചേർത്ത് ശ്രുതി മീട്ടി കാറ്റ്

ചിറകാർന്ന ചെടിയല്ലേ മരമല്ലേ നമ്മൾക്കിന്നീ
ആകാശത്തന്തി ചായാം മേഘങ്ങളായി മാറാം
തുളു മണ്ണിൻ അടരിലേക്കിണ കെറ്റാം മഴയായി
ഇന്നു കിനിഞ്ഞിറങ്ങാം, ഇന്നും നിറഞ്ഞു പെയ്യാം
മരമേ ചെടിയേ വായോ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts