തമസ്സിലുണരുന്നു (ഡാന്‍സിങ്ങ് ഡെത്ത് )
This page was generated on May 20, 2024, 1:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമൊഹമ്മദ് അലി
ഗാനരചനഅബ്ദുള്‍ മുത്‌ലിഫ്
ഗായകര്‍മണികണ്ഠന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2012 12:03:56.

തമസ്സിലുണരുന്നു പൊന്നൊളികള്‍
ഇരവിന്‍ പൊയ് അകറ്റും പുലരൊളികള്‍...
തമസ്സിലുണരുന്നു പൊന്നൊളികള്‍
ഇരവിന്‍ പൊയ് അകറ്റും പുലരൊളികള്‍...
ഇരുളിന്‍ കരങ്ങളാല്‍ തീര്‍ക്കും കോട്ടകള്‍
തകര്‍ന്നു വീഴുന്നു അനുനിമിഷം...
ഇരുളിന്‍ കരങ്ങളാല്‍ തീര്‍ക്കും കോട്ടകള്‍
തകര്‍ന്നു വീഴുന്നു അനുനിമിഷം...

വെണ്ണിലാവിന്‍ ഒളികള്‍ മായ്ക്കും
മേഘജാലം പെയ്തൊഴിയും...
വെണ്ണിലാവിന്‍ ഒളികള്‍ മായ്ക്കും
മേഘജാലം പെയ്തൊഴിയും...
എരിഞ്ഞു പുകയും ഗ്രീഷ്മത്തെ പുല്‍കുവാന്‍
മഴപ്പിറാവുകള്‍ പറന്നു വരും...

തമസ്സിലുണരുന്നു പൊന്നൊളികള്‍
ഇരവിന്‍ പൊയ് അകറ്റും പുലരൊളികള്‍...
തമസ്സിലുണരുന്നു പൊന്നൊളികള്‍
ഇരവിന്‍ പൊയ് അകറ്റും പുലരൊളികള്‍...

ഇരുളിന്‍ കരങ്ങളാല്‍ തീര്‍ക്കും കോട്ടകള്‍
തകര്‍ന്നു വീഴുന്നു അനുനിമിഷം...
ഇരുളിന്‍ കരങ്ങളാല്‍ തീര്‍ക്കും കോട്ടകള്‍
തകര്‍ന്നു വീഴുന്നു അനുനിമിഷം...

നേരു ചൊല്ലും നാക്കു മുറിച്ചാല്‍
നേടാം ഇവിടെ പലതും....
നേരു ചൊല്ലും നാക്കു മുറിച്ചാല്‍
നേടാം ഇവിടെ പലതും....
എന്നാല്‍ നേടിയതെല്ലാം ഒരുനാള്‍ തന്നില്‍
വിഷമുള്ളുകളായ് പടരും...
വിഷമുള്ളുകളായ് പടരും...
വിഷമുള്ളുകളായ് പടരും...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts