കനല്‌ (ഇഡിയറ്റ്സ് )
This page was generated on May 16, 2024, 8:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംനന്ദു കർത്താ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ പി ജേക്കബ്‌ ,നന്ദു കർത്താ ,അനിത ഷൈക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2012 05:55:32.

കനലു് ഞാന്‍ കൊത്താ‍റില്ലാ
കരിമ്പേ ഞാന്‍ കൊത്താറുള്ളു
അതു നീ എന്‍ കള്ളക്കണ്ണാളാ...
വയസ്സു് ഞാന്‍ നോക്കാറില്ലാ
മനസ്സേ ഞാന്‍ നോക്കാറുള്ളു
അറിയൂ നീ ചെല്ലച്ചിങ്കാരാ....
ഹേയ്...വല്ലാത്ത നോക്കാലെന്നെ
അമ്പെയ്തു കൊന്നീടാതെ
എന്നോടൊന്നിഷ്ടം കൂടാന്‍ വാ..ഹോ..
പാവാടപ്പെണ്ണീ രാവില്‍
ചൂടുള്ള മെയ്യില്‍ ചൂടും
രോമാഞ്ചപ്പൂക്കള്‍ നുള്ളാന്‍ വാ....ഹോ..

തൊട്ടാല്‍ പൊട്ടും തത്തപ്പെണ്ണേ
നിന്നെ കണ്ടാവാം....
അറ്റെപ്പറ്റെ പറ്റിക്കൂടി വേടക്കൂട്ടങ്ങള്‍....
രംബാ രംബാ രംബാ രംബംബം ബാ...
(കനലു് ഞാന്‍....)

പൂവമ്പഴച്ചാറും പോര
സാത്തുക്കുടി നീരും പോര
ഉള്ളിന്റെ ദാഹം തീര്‍ക്കാന്‍
നീയും വന്നാട്ടെ....
അത്തിപ്പഴച്ചന്തം വേണ്ട
അന്തിമുകില്‍ ചായം വേണ്ട
ചുണ്ടാകെ ചോക്കാന്‍
നീ ഇനി മുത്തം തന്നാട്ടെ...ഹോയ്...
മറ്റാരും കാണാതെന്നോ
കണ്ണിന്റെ കണ്ണേ നിന്നെ
എന്നുള്ളില്‍ അച്ചും കുത്തി ഞാന്‍...ഹോയ്...
രാവിന്റെ റാന്തല്‍ക്കാറ്റില്‍
രാമച്ചമഞ്ചം നീര്‍ത്തി
നെഞ്ചോടു നെഞ്ചില്‍ ചായാന്‍ വാ..ഹോയ്..

തൊട്ടാല്‍ പൊട്ടും തത്തപ്പെണ്ണേ
നിന്നെ കണ്ടാവാം....
അറ്റെപ്പറ്റെ പറ്റിക്കൂടി വേടക്കൂട്ടങ്ങള്‍....
രംബാ രംബാ രംബാ രംബംബം ബാ...
(കനലു് ഞാന്‍....)

തൊട്ടാല്‍ പൊട്ടും തത്തപ്പെണ്ണേ
നിന്നെ കണ്ടാവാം....
അറ്റെപ്പറ്റെ പറ്റിക്കൂടി വേടക്കൂട്ടങ്ങള്‍....
രംബാ രംബാ രംബാ രംബംബം ബാ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts