മനസ്സിനുള്ളിൽ മലർക്കുടങ്ങൾ (ആദിതാളം )
This page was generated on May 13, 2024, 1:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:12:37.
 
മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചു വച്ചു ഞാന്‍
എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതി വച്ചു ഞാന്‍
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍‌ ഒളിച്ചു വച്ചു ഞാന്‍
എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാനെടുത്തു വച്ചു ഞാന്‍

കണ്മണി നീ അരികില്‍ വന്നാല്‍ കരളിനുള്ളില്‍ കുളിരു് (2)
കൈവിരലുകളാല്‍ കവര്‍ന്നെടുത്തു കിവിളില്‍ നിന്നു തളിരു്
കരളിനുള്ളില്‍ കുളിരു്
കവിളില്‍ നിന്നു തളിരു്
(വിളഞ്ഞ )

തങ്കമേ നിന്‍ പൂത്തുലഞ്ഞ താരുകള്‍ ഞാന്‍ തഴുകും (2)
ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാനൊഴുകും
താരുകള്‍ ഞാന്‍ തഴുകും
ലഹരിയില്‍ ഞാനൊഴുകും
(മനസ്സിനുള്ളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts