അരാജകത്തിൻ കാർമേഘങ്ങൾ (ക്ലിയോപാട്ര )
This page was generated on May 19, 2024, 4:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎസ് എന്‍ നാരായണനുണ്ണി
ഗാനരചനഡോ ജെ കെ എസ് വീട്ടൂർ
ഗായകര്‍കെ ജെ യേശുദാസ് ,സൂര്യ സോമന്‍പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് ,പ്രേർണ
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:33:01.

ലോകാ സമസ്താ സുഖിനോ ഭവന്തു....

ഓ..ഓ..ഓ..ഓ..ഓ..
അരാജകത്തിൻ കാർമേഘങ്ങൾ
ഭൂതലമാകെ പടരുമ്പോൾ
വർഗ്ഗീയതയുടെ നീരാളിക്കൈ
സംസ്കാരത്തെ ഞെരുക്കുമ്പോൾ...
(അരാജകത്തിൻ....)
ബോധിത്തണലിൽ നിന്നുമിതാ
കരുണാ മന്ത്രമുയർ‌ത്തുന്നു...
ബോധിത്തണലിൽ നിന്നുമിതാ
കരുണാ മന്ത്രമുയർ‌ത്തുന്നു...

ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ

ഇതിഹാസത്തിലെ ഗാന്ധാരം
അറബിക്കഥയിലെ ബാഗ്ദാദ്
ഇതിഹാസത്തിലെ ഗാന്ധാരം
അറബിക്കഥയിലെ ബാഗ്ദാദ്
ഗിരി പോലുയരും ട്രേഡ് സെന്റർ
ഇവ ചേതനയറ്റു പതിക്കുമ്പോൾ...
ഭാരതഭൂവിൽ നിന്നുമഹിംസാ
തത്വം നീളെ പടരുന്നു...
അഹിംസ പരമോധർമ്മ....
അഹിംസ പരമോധർമ്മ....

ഋഷിമാർ തന്നുടെ പർണ്ണകുടീരം
വേദങ്ങൾ തൻ ഈറ്റില്ലം....
മാനികൾ നട്ടു നനച്ചു വളർത്തിയ
നാടിതു ലോകത്തോടായ് പറയുന്നു...
നാടിതു ലോകത്തോടായ് പറയുന്നു...

ലോകാ സമസ്താ സുഖിനോ ഭവന്തു....
ലോകാ സമസ്താ സുഖിനോ ഭവന്തു....
ലോകാ സമസ്താ സുഖിനോ ഭവന്തു....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts