വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സെജോ ജോൺ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 12 2012 11:25:00.
തിരനാ തിരനാ തിരനാ തിരനാ തിരനാ തിരനാ തിരനാ തിരനാ തിരനാ തിരനാ.. തിര തീരാ......തിര തീരാ......(2) സൂര്യനെ കൈതൊടാന്‍ ഗോപുരം തേടിയും പാതിരാ തിങ്കളിന് തൂമുഖം നോക്കിയും കൂട്ടിലിരുന്നു മോഹിച്ച ചെറുകിളി കൂടുതുറന്നു പാറുന്ന നേരം നൂറുകരങ്ങള്‍ നീട്ടുന്നു പരിമള മാസം ഓ...അരികത്തായി മോഹാരാമം അതിരില്ലാതെ ആകാശം..... ഉയിരിന് ചിറകില്‍ നിറയുന്നല്ലോ അളവില്ലാതെ ആവേശം..... ഒഒഓ....ഹോ ഒ ഹോ.... മിന്നാരങ്ങള്‍ മിന്നും പോലെ ഏതേതോ പൊന്നും നാണം കണ്ണിന്നുള്ളില്‍ മിന്നി മിന്നാരത്തിൻ കാണാക്കൊമ്പില്‍ വെൺമേഘപ്പെണ്ണിന്നൊപ്പം ഊഞ്ഞാലാടിത്തങ്ങീ..... പാടിയെത്തും നേരം കാതില്‍ ഏതോ വീണാനാദം പോലെ ആരോ ആരോ മെല്ലെ ഓതി നിന്റേതാണീ മായാലോകം.. മുത്തുച്ചിറകുമുത്തും മഴമുത്തിന് ചൊടികളോ... ഈ നഗരക്കടലിലാടും തിരമാലത്തെന്നലോ... (സൂര്യനെ കൈതൊടാന്‍....) പുലരിപ്പൂക്കള്‍ പൂക്കും മുമ്പേ ഉല്ലാസക്കല്ലോലങ്ങള്‍ നെഞ്ചിന്നുള്ളില്‍ ചിമ്മി സല്ലാപത്തിന് സംഗീതത്തില്‍ സഞ്ചാരിക്കാറ്റിന്നൊപ്പം ഊരും ചുറ്റി തെന്നി... ഓരോനേരം കാണുമ്പോഴും ചായംമാറും ചിത്രംപോലെ ഏറെച്ചന്തം തോന്നും നാളിന്നോരോ കോണും തന്റേതാക്കി.. സ്വപ്നക്കരയില്‍ നില്ക്കും ചെറു പക്ഷിക്കതിശയം... ഋതുവർണ്ണപ്പൊലിമയോടെ ഒരു സ്വര്‍ഗ്ഗം നെയ്തുവോ... (സൂര്യനെ കൈതൊടാന്‍....) |