ഓളത്തില്‍ ചാഞ്ചാടി (ഫ്രൈഡേ 11.11.11 ആലപ്പുഴ )
This page was generated on May 21, 2024, 2:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബി അബ്രഹാം
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:45:48.




പൊൻചൂരല്‍ വീശി ദൂരെ
കേക്കുന്നെന്റെ തമ്പ്രാന്‍ പൊന്നേ
വെള്ളം തേവി കള്ളും മോന്തി
കറുത്തച്ചന്‍ പോരും മുമ്പേ
പാടം കൊയ്യാന്‍ പോന്നേനേനോ
ആവിക്കഞ്ഞി മോന്തിക്കൊണ്ടു്...

ഓളത്തില്‍ ചാഞ്ചാടി താളത്തില്‍ പാടി
തോളത്തീ കാലത്തിന്‍ മോഹങ്ങള്‍ പേറി
കടവെത്താനോരോ നേരം നോക്കി
നേരം പോക്കിൻ കോണില്‍ കൂടി
കണ്ണാല്‍ തേടും കാണാദൂരം
തോണീലാരാരോ.....

തന്താരേ താരീരാരേ
താരാരാരേ താരീരാരോ
തന്തീരാരോ തന്തീരാരോ...(2)

കായലതിരില്‍ ചെറുമി പാടും
കഥയലിഞ്ഞു നീറ്റില്‍...
പായലടിയും ചെറുവരമ്പിന്‍
പ്രണയപല്ലവി കാറ്റിൽ....
പകുതി പൂത്തൊരു കദളിമൊട്ടിനു
കനവുറഞ്ഞു നെഞ്ചില്‍...
തകൃത ജീവിത കഥനവഴിയില്‍
ചെളിയിടിഞ്ഞു തോട്ടില്‍....
(ഓളത്തില്‍ ചാഞ്ചാടി....)

ചാഞ്ഞതെങ്ങില്‍ കൂടു കൂട്ടും
മൈന നോറ്റു രാവില്‍
കാഞ്ഞവേനല്‍ മഴയിലമ്പേ
തോറ്റു തുമ്പികള്‍ പോകേ
പുതിയ ജീവനു നാമ്പു നീട്ടി
പുഞ്ചിരിച്ചു പാടം...
കാലചക്രം കാല്‍ ചവിട്ടി
തേവി വെള്ളം സൂര്യന്‍...

തന്താരേ താരീരാരേ
താരാരാരേ താരീരാരോ
തന്തീരാരോ തന്തീരാരോ...(2)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts