വിട ചൊല്ലി (ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബം )
This page was generated on May 13, 2024, 2:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,കലാഭവൻ മണി
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 01:25:17.
 
വിടചൊല്ലിപ്പിരിയുവാന്‍ വയ്യെങ്കിലും
വിലപിച്ചു തീരുവാനല്ലെങ്കിലും
(വിടചൊല്ലി)
വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റു
വിഘടിച്ചു പോകുന്നു നമ്മള്‍
അറിയാതെ (2)
(വിടചൊല്ലി)

ചിരിയുടെ തിരിയേഴും മനസ്സില്‍ കൊളുത്തി
കാണുന്നു കണി നമ്മള്‍ കണ്ണില്‍
നിറമാകെയൊന്നായിന്നെഴുതുന്നു മണ്ണില്‍
ചിലനേരം മിഴിയില്‍ മഴനീരു വെറുതെ (2)
കൊതിയില്‍ കലരും എഴുതിയതാകെ
അറിയാതെ (2)
(വിടചൊല്ലി)

പകലൊളി പടിചാരും ഇരുളിന്നരങ്ങില്‍
ദീപങ്ങള്‍ അണിയുന്നു നമ്മള്‍
ശുഭരാത്രി നേരുന്നു പതിവായി നമ്മള്‍
ചികകേറും മുകിലോ കരിപോലെ വെറുതെ (2)
പുരളും പടരും കനവിനു മേലേ
അറിയാതെ (2)
(വിടചൊല്ലി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts