വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | വിധു പ്രതാപ് ,അനിത ഷൈക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയസൂര്യ ,ഭാമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 22 2014 03:58:40.
പഞ്ചസാരവാക്കെറിഞ്ഞു പുഞ്ചിരിച്ചിലമ്പണിഞ്ഞു കൊഞ്ചിവന്നൊരെന്റെ സുന്ദരീ...... പുഞ്ചിരിച്ചിലങ്കയൊന്നു കൊഞ്ചിവന്ന കേട്ടു കേട്ടു നെഞ്ചുലഞ്ഞൊരെന്റെ സുന്ദരാ..... എന്റെ നെഞ്ചിടിപ്പു തൊട്ടറിഞ്ഞ പെണ്ണു നീ... എന്റെ കണ്ണിലിന്നുദിച്ച സൂര്യനാണു നീ.... ഹൊഹോ ഹൊഹോ ഹൊഹോ..... പഞ്ചസാരവാക്കെറിഞ്ഞു പുഞ്ചിരിച്ചിലമ്പണിഞ്ഞു കൊഞ്ചിവന്നൊരെന്റെ സുന്ദരീ...... പാപ പപാ പാപ പപാ പാപ പപാ പാപ പപാ സൂര്യനെന്റെ മുന്നിലോ...വിരിഞ്ഞ പൂവിലെ എകയായിരുന്ന കുഞ്ഞു മഞ്ഞുതുള്ളി നീ.... മഞ്ഞുതുള്ളിയെന്നെയോ....തലോടി മെല്ലെ നീ സ്വര്‍ണ്ണവര്‍ണ്ണമുള്ള നല്ല കമ്മലാക്കുമോ... കണ്ണും കാതും നിന്നെ തേടി വന്നതല്ലേ.... കള്ളന് നിന്നെ ഞാനും കണ്ടറിഞ്ഞതല്ലേ.... പൊന്നേ ചന്ദമുള്ളതൊക്കെയെന്റെ സ്വന്തമല്ലേ.... നിനക്കു വേണ്ടതെന്റെ ചുണ്ടുകൊണ്ടൊരുമ്മയല്ലേ.... കണ്മണീ....... കൊഞ്ചിവന്നൊരെന്റെ സുന്ദരീ...... എന്റെ മാത്രമല്ലേ സുന്ദരീ...... പാതിയായ രാവിലോ...പളുങ്കുമേടയില് പാല്നിലാവുരുമ്മി നിന്ന പാരിജാതമേ.... പാരിജാതമെന്നിലെ കുരുന്നു കുമ്പിളില്‍ ചന്ദനം വിളമ്പി നിന്ന മൂകതാരമേ.... പണ്ടേ ഞാനോ നിന്നെ കണ്ടറിഞ്ഞതല്ലേ..... പട്ടും കൊണ്ടേ പോരാന്‍ നീ ഒരുങ്ങിയില്ലേ... പണ്ടേ മാരനെന്ന പേരെനിക്കു സ്വന്തമല്ലേ... വിരിഞ്ഞ മാറിലുള്ള ചൂടെനിക്കു മാത്രമല്ലേ.... കണ്മണീ....... (പഞ്ചസാരവാക്കെറിഞ്ഞു....) |