ചൈന ബാസാറു (കൊച്ചി )
This page was generated on May 16, 2024, 8:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശശി തൃപ്പൂണിത്തുറ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കണ്ണൂര്‍ സലിം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 13 2012 04:56:59.
 
ചൈന ബസാറു് ചാല ബസാറു് മേത്തര്‍ ബസാറു്
നമ്മള്‍ ഒന്നു ചേര്‍ന്നു പാടിയാടു് കൊച്ചി ബസാറു്
(ചൈന )

യമ്മാ യമ്മാ യമ്മാ യമ്മാ യമ്മാ
കൊച്ചി നാട്ടിലാകെ ഉത്സവമായെമ്മാ
(യമ്മാ യമ്മാ )
കാര്‍ണിവലില്‍ കൂട്ടം ചേര്‍ന്നു പോയിടാം
ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിനും പോയിടാം
(കാര്‍ണിവലില്‍ )
(ചൈന )

അമ്മിണിയേ
രാജാ എന്‍ മന്മഥരാജാ
ഈ വര്‍ണ്ണമേളത്തിടമ്പെടുക്കും കൊച്ചിരാജാ
പാടാം ചുവടു വച്ചിടാം
ഈ പെണ്മണികള്‍ക്കൊപ്പം ചേര്‍ന്നു ചന്തത്തിലാടാം
വേഷം വേഷം പല പല അടിപൊളി വേഷം
ഞാനും നീയും ചേര്‍ന്നാല്‍ പോക്കിരി വേഷം
ബാറു കണ്ടു കണ്ണു തള്ളി നോക്കിടാതെ - പിന്നെ
ബാറില്‍ കേറി കണ്ടതെല്ലാം മോന്തിടാതെ
യോഗം വന്നാല്‍ യോഗിയായി മാറിടാതെ
ഇനി യോഗമില്ലേല്‍ കാതലിക്കാന്‍ പോയിടാതെ
(യോഗം )
(ചൈന )

ഖല്‍ബിന്നുള്ളില്‍ കനവിന്‍ ചെപ്പു്
ആ ചെപ്പിന്നുള്ളില്‍ മൊഹബത്തുണ്ടു്
അരുരാഗത്തേനൊഴുകും നേരം
പാഠപുസ്തകത്തെ മാറ്റി വയ്ക്കു്
നെഞ്ചിനുള്ളില്‍ മോഹം പടപടയ്ക്കും മേളം
എല്ലാ പാട്ടും ചേരും ഈ ഡപ്പാന്‍ കൂത്തിന്‍ താളം

കൂട്ടു ചേര്‍ന്നു ആടിപ്പാടി താളമേളം കൊഴുക്കണം
കരളിനുള്ളില്‍ തുടിതുടിക്കും പ്രണഗാനമഹോത്സവം
ശങ്കര്‍ഗണേഷു് ദേവരാജന്‍ ഇശിലു മൂളും ബാബുരാജു്
നാടന്‍ ശീലില്‍ ശ്യാമും ക്ലാസിക്കലില്‍ മൂര്‍ത്തിസ്വാമി
പ്രണയഗാനം മധുരമാക്കും എ റ്റി ഉമ്മര്‍ റഹമാന്‍
മെലഡി കൊണ്ടു വര്‍ണ്ണം തീര്‍ക്കും അര്‍ജ്ജുനന്‍ മാഷുമുണ്ടു്
എന്തു പാട്ടു് പാടിയാലും ഏതു് പാട്ടു് പാടിയാലും
നെഞ്ചിലെന്നും നിറഞ്ഞു നില്‍ക്കുമേ വയലാറിന്‍ സുന്ദരമാം പാട്ടുകള്‍
നല്ല മലയാളത്തനിമയുള്ള പാട്ടുകള്‍
(ചൈന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts