പ്രണയമോ ദാഹമോ (സൈലന്‍റ് വാലി )
This page was generated on May 10, 2024, 4:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷാഹീന്‍ അബ്ബാസ്
ഗാനരചനറോയ് പുറമഠം
ഗായകര്‍സൂരജ് സന്തോഷ് ,അപര്‍ണ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:00:52.

പ്രണയമോ ദാഹമോ നിൻ‌ കൺകളിൽ
പുണരുമീ തിരകളോ നിന്‍ ലാളനം
അനുരാഗലോല നിന്‍ അഴകില്‍
മധുശലഭമായ് ഞാന്‍ അണയാം
നിഴലൂര്‍ന്നു വീണൊരീ വഴിയില്‍
കുളിരായ് നീ വാ....(അനുരാഗലോല...)
പ്രണയമോ ദാഹമോ നിൻ‌ കൺകളിൽ
പുണരുമീ തിരകളോ നിന്‍ ലാളനം....

സായന്തനങ്ങള്‍ നിറമേകിയോ
പനിനീര്‍ക്കണങ്ങള്‍ കുളിരേകിയോ....
(സായന്തനങ്ങള്‍...)
നിനവില്‍ കടവില്‍ ഒരു പ്രേമസല്ലാപമായ്
നിറയാം നുകരാം എന്‍ ദേവസംഗീതമേ....
കുളിര്‍കാറ്റില്‍ ഈണമായ് പാടാം
ഈ ധന്യമായ ദിനമെല്ലാം
ഒരു ലോലരാഗമായ് അലിയാൻ
അരികില്‍ നീ വാ......

സൗഗന്ധികങ്ങള്‍ പൂവിട്ടുവോ..
വിരുന്നെത്തി നില്‍ക്കും വാസന്തമേ...
(സൗഗന്ധികങ്ങള്‍....)
അധരം പൊഴിയും പുതുനീര്‍മണിമുത്തുകള്‍
കവരും ഞാനീ ചെറുവിരല്‍ത്തുമ്പിനാല്‍...
പ്രണയമോ ദാഹമോ നിന്‍ കണ്‍കളില്‍
പുണരുമീ തിരകളോ നിന്‍ ലാളനം..
മൃദുവാര്‍ന്ന നിന്റെ കവിളിണയില്‍
നിറചുംബനങ്ങള്‍ പൊതിയാം ഞാന്‍
ഒരാത്മഹര്‍ഷമായ് എന്നില്‍
നിറയാന്‍ നീ വാ.....
(മൃദുവാര്‍ന്ന....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts