കൂമനും കുറുമനും (വസന്തമാളിക )
This page was generated on April 28, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2013 04:14:50.

കൂമനും കുറുമനും ചോറൂണു്
ഈ കുണ്ടാമണ്ടി കുറുക്കനും മാമൂണു്
മുത്തമ്മയ്ക്കാ തത്തമ്മയ്ക്കൊരു ചെല്ലപ്പേരു്
ഇനി അക്കംപക്കത്തമ്പോത്തിക്കൊരു പൊന്നിന്‍ തേരു്
ഈ കുനുകുനു കുരുവികൾ ചാഞ്ചാടും
ഇതു കുയിലുകള്‍ പാടണ പൂക്കൂടു്
എടി തളാങ്കുതകധിമി ചാഞ്ചാടു്
എന്‍ ചിരിക്കുരുന്നേ നീരാടു്...
നേരമായി...നേരമായി...ഓലവാലന്‍ പൈതലേ...
നേരമായി...നേരമായി...ഓലവാലന്‍ പൈതലേ...
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും...
(കൂമനും കുറുമനും....)

കണ്ടാലോ കുക്കുകോഴി കൂവന്‍...
ഇതു കൈപ്പുള്ളി പാലാട്ടുള്ള കോമന്‍...
(കണ്ടാലോ...)
മാമാങ്കപ്പൂരം കാക്കും സാമൂരി തമ്പ്രാനല്ലേ...
മാച്ചാനോടങ്കം വെട്ടൂല്ലേ...
പുത്തരി കുത്തെടി കുത്തരി വെയ്ക്കടി
ചോറു വിളമ്പാല്ലോ...
പട്ടു വിരിക്കെടി പകിട ഉരുട്ടെടി
പായസം ഉണ്ണാലോ...
വായോ വാ...വായോ...നിനക്കു താരാട്ടു്...
നേരമായി...നേരമായി...ഓലവാലന്‍ പൈതലേ...
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും...
(കൂമനും കുറുമനും....)

കട്ടായം കാട്ടും കട്ടബൊമ്മൻ
ഇതു കൊട്ടാരം ചുറ്റും കുട്ടിക്കൊമ്പന്‍..
കട്ടായം കാട്ടും കട്ടബൊമ്മൻ
ഇതു കൊട്ടാരം ചുറ്റും കുട്ടിക്കൊമ്പന്‍..
കായങ്കുളമെല്ലാം വാഴും കൊച്ചുണ്ണിക്കുട്ടേട്ടന്‍ നീ..
കാവോളം പോലും കക്കൂല്ലേ...
കുമ്മിയടിക്കെടി കൂത്തു തുടങ്ങെടി
വെടി പട പൊടി പൂരം...
കൂകിവിളിക്കെടി കുരവ മുഴക്കെടി
പൂത്തിരി പുലിയാട്ടം...
വായോ വാ...വായോ...നിനക്കു താരാട്ടു്...
നേരമായി...നേരമായി...ഓലവാലന്‍ പൈതലേ...
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും
നക്കച്ചിക്കു നകദും നക്കച്ചിക്കു നകദും...
(കൂമനും കുറുമനും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts