വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ശ്യാം |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 24 2020 10:27:06.
മൌനമോഹങ്ങൾ നിറം തരും പ്രഭാതങ്ങൾ എന്നോർമ്മകളിൽ സുഖം പകരാൻ പ്രകാശമായ് വരും പോയകാലങ്ങൾ... (മൌനമോഹങ്ങൾ...) മയിലിൻ കൂട്ടിലെന്തേ നിന്റെ സ്വപ്നങ്ങൾ ഏകാന്തമായ് വീണ്ടും വീണപൂക്കൾ നിൻ വിഷാദങ്ങൾ പാടുന്നുവോ പുതുരാഗമേ വരൂ... നവജീവിതം തരൂ... മനസ്സിന്റെ മണിച്ചെപ്പിൽ ആയിരം മലരിൻ തേൻനിറയ്ക്കൂ നീ... മൌനമോഹങ്ങൾ... ഇന്നും നിന്റെ കണ്ണിൽ ബാഷ്പബിന്ദുക്കൾ നീരാടുമോ ഇന്നും നൊമ്പരങ്ങൾ വിങ്ങും ആത്മാവിൽ തേങ്ങുന്നുവോ മഴമേഘമേ വരൂ... ജലധാരകൾ തരൂ... മനസ്സിന്റെ കളിത്തട്ടിൽ ആയിരം ഇതളായ് മോഹമേ നീ... വിടരും... |