മിഴിയോരം (യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് )
This page was generated on May 18, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅരവിന്ദ് ചന്ദ്രശേഖര്‍
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍ശ്രീറാം ശ്രീകുമാര്‍ ,ചാരു ഹരിഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 05:47:52.

മിഴിയോരം മിന്നിപ്പായും മായാജാലം
മനസ്സോരം ചിന്നിപ്പെയ്യും മോഹാവേശം
മഴവില്ലിന്‍ എഴുനിറങ്ങള്‍ മിന്നും മാനം
പ്രണയത്തിന്‍ പന്തലുപാകും നീലാകാശം
ഇനി നമ്മള്‍ കാണാന്‍ പോകും പൂരം
കരുമാടിക്കാറ്റേ കാണാന്‍ വായോ...
രഥമേറിപ്പോകാം നീയും വായോ..
രസമേറിപ്പാടാം നീയും പോരൂ...

താരാരി താരാരി താരാരി താരാരി
താരാരി താരിരാ രാ രാ രാ.......
താരാരി താരാരി താരാരി താരിരാര
തര ഓ...ഓ....

മിഴിയോരം മിന്നിപ്പായും മായാജാലം
മനസ്സോരം ചിന്നിപ്പെയ്യും മോഹാവേശം
മഴവില്ലിന്‍ എഴുനിറങ്ങള്‍ മിന്നും മാനം
പ്രണയത്തിന്‍ പന്തലുപാകും നീലാകാശം
ഹാ ...........

വഴിയോരം പൂത്തുലയും
മലര്‍ വാകത്തോപ്പുകളില്‍
അലയുന്ന കാറ്റല ആടിയോ കൂടെ....
സ്വരം..നിന്‍ രാഗലയം
ഈ സ്നേഹസുഖം ഉണരുന്ന താളലയം
സ്വരം..നിന്‍ രാഗലയം
ഈ സ്നേഹസുഖം ഉന്മാദ താളലയം..
നിറമെഴുന്നൊരു പ്രായം
ഇവിടെ മധുരിത മേളം...
പുഴകളെഴുതും ഗാനം...
പുലരി പാടും ഗീതം...

താരാരി താരാരി താരാരി താരാരി
താരാരി താരിരാ രാ രാ രാ.......
താരാരി താരാരി താരാരി താരിരാര
തര...ഓ...ഓ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts