കണ്ടത്തിൽ [കാക്കാ മലയിലെ] (മല്ലുസിംഗ് )
This page was generated on May 12, 2024, 5:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍അലക്സ് കയ്യാലയ്ക്കൽ ,എം ജയചന്ദ്രന്‍ ,നിഖിൽ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2012 03:14:33.

കണ്ടത്തില്‍ കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണു് ചെലചെല മേപ്പോട്ടു്...
മേപ്പോട്ടു്......
മാനത്തു് പറക്കണ ചെമ്പരുന്തിന്റെ കണ്ണു് ചെലചെല കീഴ്പ്പോട്ടു്..
കണ്ണു് ചെലചെല കീഴ്പ്പോട്ടു്..

കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍ കൊഞ്ചലോ പെണ്ണേ നീ
കണ്ണേ താമരേ...കാതില്‍ തേന്മഴേ...കണ്ടം പൂട്ടെടീ പൂഞ്ചോലേ...
പാടം പൂത്തതറിഞ്ഞോടീ പൂവരമ്പില്‍ വാടീ കന്നിമടന്തേ...
നാടന്‍ കാറ്റു കിതച്ചോടും ഞാറ്റിറമ്പിൽ കൂടാം കാട്ടുകരിമ്പേ...
(കാക്കാമലയിലെ....)

പൂത്തൊരുങ്ങും കനിക്കൈയ്ത ദൂരെ പഴം പാട്ടുമായ് പാത്തു നിന്നേ
ഓരുവെള്ളം തരി കോരി നീക്കാന്‍ കരിക്കോരനും കാത്തുനിന്നേ..ഹേഹേഹേയ്
ചേറ്റു മുളം പേറ്റി വരും നീറ്റി മുളങ്കാറ്റേ...
ആറ്റകളോടേറ്റൊടുവില്‍ നീയും ഇതാ തോറ്റേ
കണിവയലിലെ കുടമണിയുടെ കുണുകുണുങ്ങലു പോലെ
കൊഞ്ചിക്കുറുങ്ങണ പുഞ്ചക്കുരുവിക്കു നെഞ്ചില്‍ കുടുക്കിട്ടതാരേ
കളിചിരിയുടെ കുളിരിളകണ നിറമുതിരുകള്‍ പോലെ
കടകടക്കണ്ണില്‍ കുഞ്ഞിക്കിനാവിന്റെ കരിമഷിയിട്ടതാരേ...
(കണ്ടത്തില്‍ കെടക്കണ....)

ചേങ്ങനൊപ്പം നുകമേന്തി നീങ്ങാന്‍ ചോളന്‍ ചേകവന്‍ മൂരിയുണ്ടേ
മാരിവില്ലില്‍ മണിക്കോലു കെട്ടാന്‍ കുതിച്ചോടുമീ കോരനുണ്ടേ...ഹേഹേഹേയ്..
ഞാറ്റലയില്‍ വട്ടമിടാന്‍ കൊത്തികളേ വായോ
കൊത്തി വരും കൊക്കുരുമ്മി വിത്തുകളും തായോ
ചെറുപയറൊത്തു ചെല്ലച്ചെറുമികള്‍ വിതവിതയ്ക്കണ നേരം
കുറുമൊഴിമുല്ലക്കുടപിടിച്ചൊരു കഥ പറയണ നേരം
പുള്ളിക്കുയിലിനു തെള്ളിക്കലമ്പണ കുട്ടിക്കുറുമ്പുകള്‍ കേട്ടു്
തെളിവെയിലത്തു് തുള്ളിപ്പൊളയണ കാളക്കുളമ്പടിപ്പാട്ടു്.....
(കണ്ടത്തില്‍ കെടക്കണ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts