വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സാജൻ കെ റാം |
ഗാനരചന | രമേഷ് മാണിയത്ത് |
ഗായകര്‍ | ശ്രീനിവാസ് ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനൂപ് മേനോൻ ,കൃതി കപൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 07 2012 08:58:24.
ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ മനം തരാമിനി തെന്നലേ സ്വനം തരാം മൃദുഹാസമേ കുളിരുമീ താരയാമം കുറുമൊഴി സ്നേഹഗീതം പവിഴമഴകിന്‍ മധുരമുതിരും കിനാവായ് വന്നു നീ ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ നിറം ചാർത്തിയാടു നീ തരള സാമഗാനം പാടിടാം മനം പോലെ നിന്നിലെ സ്വരനിരാതമായ് ഞാന്‍ ചേര്‍ന്നിടാം ഗഗനവീഥിയില്‍ വെൺപിറാവുപോൽ കുറുകും ഇളംകാറ്റായ് മേഘം പൂത്തു മാനം പെയ്തു മിന്നാരപ്പൂവേ ഇളം നിലാമഴ പോലെ നീ വരൂ നിഹാര ദൂതികേ സുഖം മൗനരാഗമായ് സരസതീരയാമം ലോലമായ് ലയം ലാസ്യഭാസുരം നടനദേവകാന്തി ശോഭയായ് കസവണിഞ്ഞൊരു മൃദുലഹാരമായ് നിന്‍ മേനിയില്‍ പടരാം കണ്ണും കണ്ണും ചേരും നേരം മന്ദാരച്ചേലിൽ (ഇളം നിലാമഴ...) |