നിശാസുരഭീ (ഇവന്‍ മേഘരൂപന്‍ )
This page was generated on May 11, 2024, 11:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്വേത മോഹൻ
രാഗംആഹിര്‍ ഭൈരവി
അഭിനേതാക്കള്‍പ്രകാശ് ബാരെ
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2012 13:10:48.

നിശാസുരഭീ.....നിശാസുരഭീ......
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ........
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്......

പറയാതെ പോയ നേരിൻ പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ വിരിയുന്ന മൗനമോടെ
പൊലിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയുമിരുതിരി നാം.......
നിശാസുരഭീ......
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ...

ഒരു കുഞ്ഞുവീണ ചാർത്തും ഇരുതന്തിയല്ലീ നമ്മൾ
പ്രണയാർദ്രഗീതമാവാൻ ഇണ ചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയൊരരയന്നമായ്.......
നിശാസുരഭീ.......
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ........
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts