കണ്ണാന്തളിക്കാവിലെ (ഏഴാം സൂര്യന്‍ )
This page was generated on May 11, 2024, 8:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനആശ രമേഷ്
ഗായകര്‍അഖിൽ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീജിത്ത് രവി ,സലിം കുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2012 05:10:36.

കണ്ണാന്തളിക്കാവിലെ പുന്നാരപ്പൂമൈന നീ
പൂനിലാച്ചേലെഴും നീലാംബരീ
പൂനിലാച്ചേലെഴും നീലാംബരീ...
പൊന്നാതിരപ്പാട്ടിലെ മിന്നാരങ്ങള്‍പ്പോലെയെന്‍
ഉള്ളിലെയുള്ളിലും പൂവേ പൊലി
ഉള്ളിലെയുള്ളിലും പൂവേ പൊലി

തന്നാരം മൂളും പൈയ്യാരം ചൊല്ലും
മൂവാണ്ടന്മാവേല്‍ ഊഞ്ഞാലാടും
കുന്നോളം മോഹം ചൊല്ലാതെ ചൊല്ലി
എല്ലാരും കാണ്‍കെ കൊണ്ടേ പോകും
നിന്നോമല്‍ത്തരിവളയാലേ
എന്തേ..നീ പറയുവതെന്തേ..
പൊന്നാര്യന്‍ കൊയ്യും കാലമായ്
കൂടെ വാ.....
പൊന്നാതിരപ്പാട്ടിലെ മിന്നാരങ്ങള്‍പ്പോലെയെന്‍
ഉള്ളിലെയുള്ളിലും പൂവേ പൊലി
ഉള്ളിലെയുള്ളിലും പൂവേ പൊലി

കാറ്റോടും നേരം സിന്ദൂരം തൂകി
കുഞ്ഞാറ്റക്കൂട്ടില്‍ കൂടെയാടും
കിന്നാരം കൂടും മെയ്യോരം ചായും
നാമൊന്നായ് ചേരാന്‍ തൂവല്‍ മേയും
നിന്നോര്‍മ്മച്ചിറകുകളാലേ...
എന്നെ നീ തഴുകുകയല്ലേ...
നെയ്യാമ്പല്‍ പൂക്കും നേരമായ്...
എന്‍ കൂടെ വാ....
കണ്ണാന്തളിക്കാവിലെ...ആ...ആ....
പുന്നാരപ്പൂമൈന നീ....ആ...ഹാ...
പൂനിലാച്ചേലെഴും നീലാംബരീ
പൂനിലാച്ചേലെഴും നീലാംബരീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts