ഗോപീമുരളി (ഫീമെയില്‍ ഉണ്ണികൃഷ്ണന്‍)
This page was generated on May 14, 2024, 9:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാജി സുകുമാരൻ
ഗാനരചനകൈതപ്രം
ഗായകര്‍ജോസ് സാഗർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:37.

ഗോപീമുരളി അനുരാഗാർദ്ര മുരളി
ഗോപീമുരളി അനുരാഗാർദ്ര മുരളി
അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി
യമുനാതീരനികുഞ്ജത്തിൽ രാസവസന്തം തിരയിളകി
ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ
ഗോപീമുരളി അനുരാഗാർദ്ര മുരളി....

സാന്ദ്രദുന്ദുഭികൾ ഉയരുന്നു ദേവകിന്നരികൾ ഉയരുന്നു
സ്വരം പ്രണയമായ് ലയം ജതികളായ്
പദം നടനമായ് മാറുന്നു(സാന്ദ്രദുന്ദുഭികൾ..)
പ്രിയതേ നിൻ ജീവനാം ഗോപാലകനാണു ഞാൻ
പ്രിയതേ നിൻ ജീവനാം ഗോപാലകനാണു ഞാൻ
അറിയാക്കനവിൻ പൊരുളേ നീയെവിടെ...
ഗോപീമുരളി അനുരാഗാർദ്ര മുരളി...

ഭാവപഞ്ചമം വിടരുന്നു ദേവധൈവതം നിറയുന്നു
നിലാക്കായലിൽ തുടിക്കുന്നിതാ ശരത്പൂർണ്ണിമായാമങ്ങൾ(ഭാവ പഞ്ചമം...)
നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ
നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ
തേടീ ഹൃദയം പ്രിയതേ നീയെവിടെ...
(ഗോപീമുരളി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts