എന്നുമെന്നും [പുരുഷൻ] (സ്വര്‍ണ്ണ ചിറകുമായ്‌ )
This page was generated on May 13, 2024, 8:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2013 10:58:06.
എന്നും എന്നും പാടിയുറക്കാം ഞാൻ
നിന്നെ പൊന്നും മുത്തായ്‌ പോറ്റി വളർത്താം ഞാൻ (2)
ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ
കുഞ്ഞു തൂവലിൽ തൊട്ടുഞാൻ താരാട്ടിടാം
(ഇന്നും എന്നും...)

മേലേനിന്നും മഴ പൊഴിഞ്ഞാലും
ഏതോ വേനൽ കനലെരിഞ്ഞാലും (2)
കണ്ണിലെ കാണാ കമ്പിളിയിൽ
എന്റെ കുഞ്ഞിളംതുമ്പികളെ ഞാനുറക്കും
ഉണരും വരെ കാവൽനിൽക്കും
(ഇന്നും എന്നും...)

താഴേമണ്ണിൽ തളർനിഴയാനും
കൈകൾകോർത്തീ വഴിനടക്കാനും (2)
ചുണ്ടിലെ അക്ഷരപൂക്കളായും
നിന്റെ വാരിളം കുമ്പിളിലെ അന്നമായും
എന്റെ മരണംവരെ ഞാൻ കൂടെവരും

എന്നും എന്നും പാടിയുറക്കാം ഞാൻ
നിന്നെ പൊന്നും മുത്തായ്‌ പോറ്റി വളർത്താം ഞാൻ
ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ
കുഞ്ഞു തൂവലിൽ തൊട്ടുഞാൻ താരാട്ടിടാം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts